മലപ്പുറം ജില്ലയിൽ നിരവധി ഒഴിവുകൾ

മലപ്പുറം ജില്ലയിലെ ഹെൽത്ത് ലാബിൽ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (2 ഒഴിവുകൾ ), സയന്റിസ്റ്റ് (1 ഒഴിവ് ), സയന്റിഫിക് അസിസ്റ്റന്റ്(1 ), ടെക്‌നീഷ്യന്‍(4 ), ലാബ് ടെക്‌നീഷ്യന്‍ (8 ), ജൂനിയര്‍ ലാബ് അസിസ്റ്റന്റ് (4 ), ഹോസ്പിറ്റല്‍ അറ്റെന്‍ഡന്റ് ഗ്രേഡ് 2 (4 ഒഴിവുകൾ ), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍(4 ഒഴിവുകൾ) തുടങ്ങിയ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം 2020 ജൂൺ 20 ന് മുൻപ് ഇമെയിൽ വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

ജൂനിയര്‍ കണ്‍സള്‍ട്ടന്റിന് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത മൈക്രോ ബയോളജിയില്‍ എം.ഡി, സയന്റിസ്റ്റിന് എം.എസ്.സി ബയോടെക്‌നോളജി/മൈക്രോ ബയോളജി, ആര്‍.ടി പി.സി.ആറില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ആണ്. സയന്റിഫിക് അസിസ്റ്റന്റിന് തസ്തികയിൽ ബി.എസ്.സി ബയോടെക്‌നോളജി/ മൈക്രോബയോളജി/ എം.എല്‍.ടിയും ആര്‍.ടി പി.സി.ആറില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

ടെക്‌നീഷ്യന് ബി. തസ്തികയിലേക്ക് അപേക്ഷയ്ക്കുന്നവർ എസ്.സി ബയോടെക്‌നോളജി/ മൈക്രോ ബയോളജി/ എം.എല്‍.ടി ആര്‍.ടി പി.സി.ആറില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവർ ആയിരിക്കണം. ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി കഴിഞ്ഞവർക്കാണ് ലാബ് ടെക്‌നീഷ്യന് ഒഴിവുകളിൽ അപേക്ഷിക്കാം. ജൂനിയര്‍ ലാബ് അസിസ്റ്റന്റിന് വി.എച്ച്.എസ്.ഇ എം.എല്‍.ടി/ പ്ലസ്ടു സയന്‍സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ഹോസ്പിറ്റല്‍ അറ്റെന്‍ഡന്റ് ഗ്രേഡ് 2 ന് യോഗ്യതയുണ്ട്. ഡാറ്റ എന്‍ട്രി ഓപ്പറേറ്ററിന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും പി.ജി.ഡി.സി.എ തുടങ്ങിവയാണ്‌ യോഗ്യത.

യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും covid19phl@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് 2020 ജൂൺ 20 ന് മുൻപ് ബയോഡാറ്റ അയക്കുക. ഫോണ്‍: 0483 -2738000. ഔദ്യോഗിക നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply