ICAR – CFNTRAL PLANTATION CROPS RESEARCH INSTITUTE, കാസർഗോഡ്- ൽ ക്ലൈമ്പർ, സ്‌കിൽഡ് അസിസ്റ്റന്റ് (ട്രാക്ടർ/ റ്റില്ലെർ ഓപ്പറേറ്റർ) ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഇന്റർവ്യൂയിൽ പങ്കെടുക്കാം. 17 ഒഴിവുകളാണുള്ളത്. കാസർഗോഡ് ആയിരിക്കും നിയമനം നടക്കുന്നത്. തസ്‌തികകൾ സംബന്ധിച്ചുള്ള യോഗ്യത വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാനും തുടർന്ന് വായിക്കുക.
ക്ലൈമ്പർ തസ്തികയിൽ 15 ഒഴിവുകളുണ്ട്. ICAR-CPCRI, Kasaragod ആണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് ജയിച്ചവർക്കും തെങ്ങിൽ കയറാൻ അറിയുന്നവർക്കുമാണ് യോഗ്യത. 15000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പുരുഷന്മാർക്ക് 30 വയസ്സും സ്ത്രീകൾക്ക് 35 വയസ്സുമാണ് പ്രായപരിധി.
Skilled Assistant (Tractor/Tiller Operator) തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. ITI സർട്ടിഫിക്കറ്റ് ഉള്ളവർക്കും ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കുമാണ് യോഗ്യത ഉള്ളത്. പ്രതിമാസം 15000 രൂപയാണ് ശമ്പളം. 3 വർഷത്തേക്കാണ് നിയമനം നടക്കുന്നത്. പുരുഷന്മാർക്ക് 30 വയസ്സും സ്ത്രീകൾക്ക് 35 വയസ്സുമാണ് പ്രായപരിധി.
യോഗ്യതയുള്ളവർക്ക് 26.06.2020, 27.06.2020 എന്നീ തീയതികളിൽ നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കാം. ബിയോഡേറ്റ, യോഗ്യത, ജാതി, പ്രായം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടെ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസിലാക്കുക.

