വൈദ്യുതി ബില് 5 തവണകളായി അടയ്ക്കാം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ സമയങ്ങളിൽ എല്ലാവരും വീടുകളിൽ തന്നെ ആയതിനാൽ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സമയമായിരുന്നു. മാത്രവുമല്ല ലോക്ക്ഡൗണ്‍മൂലം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു ഉപഭോക്താക്കൾക്ക് ലഭിച്ചത്. ആയതിനാൽ ബിൽ തുകയും വളരെ കൂടുതലായിരുന്നു. ഇത് സാധാരണക്കാരുടെ ഇടയിൽ അമ്പരപ്പ് ഉണ്ടാക്കുകയും പ്രതിഷേധവും ഉയർന്നു.

ഒരു വ്യത്യാസവും താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ വരുത്തിയിട്ടില്ല. പക്ഷെ പരാതികള്‍ ഉയരുന്നതിന്റെ അടിസ്ഥാനത്തിൽ അവ പരിശോധിക്കാനും തെറ്റുകൾ കണ്ടെത്തിയാൽ തിരുത്താനും സര്‍ക്കാര്‍ നേരത്തെ തന്നെ വൈദ്യുതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു. ആയതിനാൽ ബോര്‍ഡ് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഉപഭോകതാക്കൾക്ക് ഒന്നിച്ച് തുക അടക്കുന്നതിന് പ്രയാസമുണ്ടെങ്കിൽ തവണകളായി അടയ്ക്കാൻ അനുവദിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ആരുടേയും വൈദ്യുതി ബന്ധം ബില്ലടച്ചില്ല എന്ന കാരണത്താല്‍ വിഛേദിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.

ഇപ്പോള്‍ സർക്കാർ ചില ചില തീരുമാനങ്ങള്‍ കൂടി എടുത്തു. കുറഞ്ഞ ഉപഭോഗം മാത്രമുണ്ടായിരുന്നവരും സൗജന്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരുന്നവരുമായ ഉപഭോക്താക്കള്‍ക്ക് കൂടുതൽ ബില്ല് വന്നത് പരാതികൾ ഉയർത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പുതിയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് വൈദ്യുതി ബോര്‍ഡ് എടുത്തിട്ടുണ്ട്. സൗജന്യമായി വൈദ്യതി 40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് ലഭിക്കുന്നതാണ്. ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ ഈ ഉപഭോക്താക്കൾക്ക് സൗജന്യം അനുവദിക്കും

യൂണിറ്റിന് 1.50 രൂപയാണ് നിരക്കായിരിക്കും ഒരു മാസത്തിൽ 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് കൊടുക്കുക. ഇവർക്ക്1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും. ഇനി 50 യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുക വര്‍ദ്ധനവിന്‍റെ പകുതി സബ്സിഡി നല്‍കും. 100 യൂണിറ്റ് ആണെങ്കിൽ ബില്‍ തുകയുടെ വര്‍ദ്ധനവിന്‍റെ 30 ശതമാനം സബ്സിഡി,150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 25 ശതമാനമായിരിക്കും സബ്സിഡി. 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവർക്ക് 20 ശതമാനം സബ്സിഡി നല്‍കും. വൈദ്യുതി ബില്‍ അടക്കാന്‍ 5 തവണകള്‍ വരെ അനുവദിക്കും.

Leave a Reply