സ്റ്റാഫ് സെക്ഷൻ കമ്മീഷന്റെ പുതിയ വിജ്ഞാപനം. സബ് ഇൻസ്‌പെക്ടർ – GD, സബ് ഇൻസ്‌പെക്ടർ (എക്സിക്യൂട്ടീവ്) എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. Delhi Police and Central Armed Police Forces (CAPFs) ലേക്കാണ് നിയമനം നടക്കുന്നത്. 1564 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.
സബ് ഇൻസ്‌പെക്ടർ (Central Armed Police Forces ) 1395 ഒഴിവുകളാണുള്ളത്. (Rs.35,400-
1,12,400/- രൂപയാണ് നിശ്‌ചയിച്ചിരിക്കുന്ന ശമ്പളം. 20 മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. ഒബിസി വിഭാഗത്തിന് 3 വര്ഷം, SC/ST വിഭാഗത്തിന് 5, തുടങ്ങി അർഹതയുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ പ്രായപരിധിയിൽ ലഭിക്കുന്നതാണ്.
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. സബ് ഇൻസ്‌പെക്ടർ ഡെൽഹി (Male -91 ഒഴിവുകൾ, Female -78) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് LMV ലൈസൻസ് ഉണ്ടായിരിക്കണം.
യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓൺലൈനായി ഒഫീഷ്യൽ വെബ്സൈറ്റ് ( . https://ssc.nic.in ) വഴി അപേക്ഷയ്ക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 16-07-2020 ആണ്. വനിതകൾക്കും SC /ST വിഭാഗക്കാർക്കും ഒഴിച്ചിട്ടുള്ളവർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
