നോർത്തേൺ റെയിൽവെയിൽ വീണ്ടും അവസരം

- Advertisement -

നോർത്തേൺ റെയിൽവെയുടെ വിജ്ഞാപനം. CMP, നേഴ്സ്, മൾട്ടി പർപ്പസ് ഹോസ്പിറ്റൽ അസിസ്റ്റന്റ്, ഹൗസ് കീപ്പിങ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് അവസരം. നോർത്തേൺ സെൻട്രൽ റെയിൽവെ സെൻട്രൽ ഹോസ്പിറ്റലിലേക്കാണ് (ന്യൂ ഡൽഹി) 3 മാസത്തെ കോൺട്രാക്ട് ബൈസിൽ നിയമനം നടക്കുന്നത്. യോഗ്യതയുള്ളവർ അപ്ലിക്കേഷൻ ഫോമും ആവശ്യമുള്ള രേഖകളും ഉൾപ്പടെ ഇന്റർവ്യൂ പങ്കെടുക്കാം.

CMP തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 53 വയസ്സാണ്. MBBS ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ തസ്തികയിൽ അപേക്ഷിക്കാൻ PG യോഗ്യത വേണം. 10 ഒഴിവുകൾ വീതമാണ് ഉള്ളത്. CMP ( Specialists) ഒഴിവിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം . 95000/- രൂപയും CMP (GDMOs) തസ്തികയിൽ Rs. 75000/- രൂപയുമാണ് ശമ്പളം.

നേഴ്സ് തസ്തികയിൽ 40 ഒഴിവുകളാണുള്ളത്. 18-33 വയസ്സാണ് പരമാവധി പ്രായപരിധി. നഴ്സിങ്ങിൽ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കാം. Rs. 44900 കൂടാതെ മറ്റു അലവൻസുമാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. മൾട്ടി പർപ്പസ് ഹോസ്പിറ്റൽ അസിസ്റ്റന്റ് തസ്തികയിൽ 30 ഒഴിവുകളാണുള്ളത്. 18-33 വയസ്സാണ് പ്രായപരിധി. പത്താം ക്ലാസ്സാണ് ആവശ്യമായ യോഗ്യത.

ഹോസ്പിറ്റൽ കീപ്പിങ് അസിസ്റ്റന്റ്- 18 വയസ്സ് മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. 18000 രൂപയും മറ്റ് അലവൻസും ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്കാണ് അർഹതയുള്ളത്. ഹോസ്പിറ്റൽ അസിസ്റ്റന്റ് തസ്തികയിൽ 8 ഒഴിവുകളാണുള്ളത്.18 മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്കാണ് യോഗ്യത ഉള്ളത്. യോഗ്യതയുള്ളവർക്ക് നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള തീയതയിലും വിലാസത്തിലും ഇന്റർവ്യൂയിൽ പങ്കെടുക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply