സഹകരണബാങ്കിൽ 195 ഒഴിവുകൾ

കേരള സംസ്ഥാന സർവീസ് സഹകരണ പരീക്ഷ ബോർഡ് പുതിയ തസ്തികളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു.സഹകരണ ബാങ്കുകളിലേക്കും സൊസൈറ്റികളിലേക്കും ജൂനിയർ ക്ലാർക്ക്,അല്ലെങ്കിൽ കാഷ്യർ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 196 ഒഴിവുകളാണ് മൊത്തമായുലുള്ളത്. അതത് സഹകരണ സൊസൈറ്റികളും ബാങ്കുകളും ആയിരിക്കും അവരുടെ സ്ഥലത്തേക്കുള്ള പരീക്ഷയും ഇന്റർവ്യൂ ഒക്കെ നടത്തുന്നത് . ഓഫ്‌ലൈൻ ആയി അപേക്ഷിക്കാനുള്ള സമയം തുടങ്ങുന്നത് മാർച്ച് രണ്ടിനും അവസാനിക്കുന്നത് മെയ് 30 നും ആണ്.

നിയമന രീതി നേരിട്ടുള്ള നിയമനം ആയിരിക്കും.പരീക്ഷ ബോർഡ് നടത്തുന്ന എഴുത്ത് പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് നടത്തുന്ന ലിസ്റ്റിൽ നിന്നും സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം ആയിരിക്കും.ബന്ധപ്പെട്ട സഹകരണ സംഘം അല്ലെങ്കിൽ ബാങ്കുകൾ ആയിരിക്കും നിയമന അധികാരി.യോഗ്യതയും മറ്റു വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്നവ വായിച്ച് മനസ്സിലാക്കുക.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത SSLC അഥവാ തത്തുല്ല്യ യോഗ്യതയും സബോർഡിനേറ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് അടിസ്ഥാന യോഗ്യതയായിരിക്കും. കൂടുതൽ യോഗ്യത വിവരങ്ങൾ അറിയുവാൻ നോട്ടിഫിക്കേഷൻ വായിക്കുക. അപേക്ഷിക്കുന്നതിന് മുൻപായി നോട്ടിഫിക്കേഷൻ വായിച്ച് നന്നായി മനസ്സിലാക്കുക. അപേക്ഷകന്റെ പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം.അപേക്ഷ ഫീസ് ജനറൽ ക്യാറ്റഗറിക്ക് 150 രൂപയും എസ് എസി എസ് ടി വിഭാഗക്കാർക്ക് 50 രൂപയുമാണ്.

അപേക്ഷിക്കേണ്ട രീതി എങ്ങനെയെന്ന് നോക്കാം.താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാർഥികൾ മെയ് 30 .2020 മുൻപായി ഓഫ്‌ലൈൻ ആയി അപേക്ഷിക്കുക.താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ച് മനസ്സിലാക്കുക,ശേഷം അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യുക. മുഴുവൻ വിവരങ്ങളും ഫിൽ ചെയ്തതിന് ശേഷം നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന അഡ്രസിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിക്ക് മുൻപായി വിദ്യാഭ്യാസ യോഗ്യത നേടിയവർ മാത്രം അപേക്ഷിക്കുക.

>>>ഒഫീഷ്യൽ നോട്ടിഫിക്കേഷൻ 

>>>തീയതി മാറ്റിയ നോട്ടിഫിക്കേഷൻ

Leave a Reply