കുറഞ്ഞ ചിലവിൽ ഹ്രസ്വകാല കോഴ്‌സുകൾ

കോവിഡ്‌ 19 പിടി മുറുക്കിയ ഈ കാലത്ത് ലോകമെമ്പാടുമുള്ള വിദ്യാർഥികളുടെ പഠനവും തൊഴിൽ തേടുന്നവരുടെ ജീവിതവും താറുമാറായി കിടക്കുകയാണ്.  അതു കൊണ്ട് തന്നെ അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ സ്ഥലങ്ങളിലെ യൂണിവേഴ്സിറ്റി മുതൽ നമ്മുടെ കൊച്ചു കേരളത്തിലെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വരെ ചെയ്യുന്ന കോഴ്സുകളുടെ ഫീസുകൾ വളരെ മിതമായ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ഏത് വിദ്യാഭാസ യോഗ്യത ഉള്ളവർക്കും പല വിഷയത്തിലുള്ള കോഴ്സുകൾ പഠിച്ചു തൊഴിൽ സമ്പാദിക്കാൻ വേണ്ടി ഉയർന്ന ഫീസ് ഇളവുകൾ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ്‌ ആയതിനാൽ എല്ലാ കോഴ്സുകളും ഓൺലൈനായി ആണ് നടത്തുന്നത് എന്നു ഓർമിപ്പിച്ചു കൊള്ളുന്നു. ഉയർന്ന നിലവാരമുള്ള തൊഴിൽ നേടാൻ സഹായിക്കുന്ന 8 കോഴ്സുകളെ പറ്റിയാണ് ഇവിടെ അവതരിപ്പിക്കുന്നത്.

1. Basic Corporate Accountant (BCA) :  Prohub process management pvt ltd. എന്ന സ്ഥാപനം നടത്തുന്ന ഈ 15 ദിന ഓൺലൈൻ/ ഓഫ്‌ലൈൻ കോഴ്സ് ലക്ഷ്യം വെക്കുന്നത് ബി.കോം/എം.കോം/എംബിഎ(ഫിനാൻസ്) വിദ്യാർത്ഥികളെയാണ്. 50000 രൂപയുടെ ഓഫ്‌ലൈൻ കോഴ്സ് കോവിഡ്‌ 19 മൂലം 5000 രൂപയ്ക്ക് ഓൺലൈൻ ക്ലാസ്സായി നടത്തുകയാണ്. ഒരു കമ്പനിയിൽ ചെയ്യേണ്ട അക്കൗണ്ട്, ഫിനാൻസ് ജോലികളെയും ടി. ഡി.എസ്, ജി.എസ്.ടി പോലുള്ള നികുതി സേവനങ്ങളെയും പറ്റി പഠിക്കാവുന്നതാണ്.

2.Cyber security, HR Analytics, Digital Marketing, Retail Banking : ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ ജയിൻ യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ പ്ലാറ്ഫോം ആയ jux എന്ന സൈറ്റിലൂടെ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത് ബി.ടെക്, എം.ബി.എ, എം.സി.എ, ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും ഡിഗ്രി ഉള്ള തൊഴിൽ തേടുന്നവർക്കും വേണ്ടിയാണ്. 6 ആഴ്ച വരെ ഉള്ള കോഴ്സുകൾക്ക് 18000 മുതൽ 25000 രൂപ വരെയാണ് ഫീസ്.

3. Digital Analytics & Machine learning, Digital Marketing,Redhat Linux and Cloud ; പ്ലസ് ടു മുതൽ വിദ്യാഭാസ യോഗ്യത ഉള്ളവർക്ക് ചെയ്യാൻ പറ്റുന്ന 3 കോഴ്സുകളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. ഈ സൗജന്യ അടിസ്ഥാന ക്ലാസ്സുകൾ നടത്തുന്നത് IPSR Solutions Ltd എന്ന സ്ഥാപനമാണ്. നിങ്ങൾക്ക്‌ ഈ മേഖലയിൽ താത്പര്യമുണ്ടെങ്കിൽ കൂടുതൽ നിലവാരമുള്ള ക്ലാസ്സുകൾ 4000 രൂപ മുതൽ തുടങ്ങാവുന്നതാണ്‌.

4. English Training and Certification:  16 വയസ് മുതൽ പ്രായമുള്ള ആർക്കും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുവാൻ വേണ്ടി IELTS/TOEFL ന്റെ പങ്കാളികളായ Cambridge ന്റെ ഇംഗ്ലീഷ് ട്രെയിനിങ് സർട്ടിഫിക്കേറ് 40 മണിക്കൂർ ഓൺലൈൻ കോഴ്സുകൾ ഇപ്പോൾ വെറും 5500 രൂപയ്ക്ക് ലഭ്യമാണ്. ഇതിൽ 2500 രൂപ എന്നു പറയുന്നത് പരീക്ഷ ഫീസ് ആണ്. ആയതിനാൽ വെറും 3000 രൂപയ്ക്കു നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താം.

5. Interior design courses : ഇന്റീരിയർ ഡിസൈനിങ്ങിൽ നിരവധി ഡിഗ്രി, ഡിപ്ലോമ ക്ലാസ്സുകൾ സംഘടിപ്പിക്കാറുള്ള Cubatic College നടത്തുന്ന Modular Kitchen designing, Furniture designing, Exterior Renovation concepts, Interior Landscape design തുടങ്ങിയ കോഴ്സുകളുടെ 45 ദിവസ ഓൺലൈൻ ക്ലാസ്സുകൾ വെറും 8000 രൂപയ്ക്ക് ലഭ്യമാണ്.

6. Success Mantras for dream job: തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും യുവതികൾക്കും ഇന്റർവ്യൂ ൽ എങ്ങനെ പെർഫോം ചെയ്യാം, മികച്ച രീതിയിൽ ഒരു ബയോഡാറ്റ എങ്ങനെ തയാറാക്കാം എന്നു തുടങ്ങിയ കോഴ്സ് 1 മണിക്കൂർ 750 രൂപ വീതമുള്ള 5 ദിവസ ക്ലാസ് Dr. ബ്രിജേഷ് ജോൺ ജോർജ് നയിക്കുന്നതാണ്.

7. Civil design course: രാജധാനി കരിയർ അക്കാദമി സംഘടിപ്പിക്കുന്ന ഈ കോഴ്സ് സിവിൽ എൻജിനീയറിംഗിൽ ബി.ടെക്, ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ വിദ്യാഭാസ യോഗ്യത ഉള്ളവർക്ക് സ്വയം തൊഴിൽ സംരംഭകർ ആവാൻ വേണ്ടിയുള്ള 15 ദിന ഓൺലൈൻ കോഴ്സ് വെറും 3000 രൂപയ്ക്ക് ലഭ്യമാണ്.

8. Diploma in Computer Application: പ്ലസ് ടു മുതൽ വിദ്യാഭാസ യോഗ്യത ഉള്ളവർക്ക് കമ്പ്യൂട്ടർ പഠിക്കുവാൻ വേണ്ടി കേരള സർക്കാരിന്റെ C-apt certification ഓടെ ഈ കോഴ്സ് സംഘടിപ്പിക്കുന്നത് EME Education ആണ്. 6500 രൂപ ഫീസ് വരുന്ന കോഴ്സ് പി.എസ്.സി അംഗീകരിച്ചിട്ടുള്ളതാണ്.

Leave a Reply