ആത്മ നിർഭർ ഭാരത് പദ്ധതി അറിയേണ്ടതെല്ലാം

കോവിഡ് 19 പശ്ചാത്തലത്തിൽ കേന്ദ്രം പ്രഖ്യാപിച്ച ഒരു പദ്ധതിയാണ് ആത്മ നിർഭർ ഭാരത് പദ്ധതി. ഇതിനെ അടിസ്ഥാനമാക്കി അന്യ സംസ്ഥാനത്ത് നിന്നും വന്ന അഥിതി തൊഴിലാളികൾക്കും നമ്മുടെ നാട്ടിലെ റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യമായി 5 കിലോ അരി സംസ്ഥാനം കൊടുക്കുന്നതാണ്. മെയ് ജൂൺ മാസങ്ങളിൽ ലഭ്യമാക്കാനായിരുന്നു ഉത്തരവ്. കേന്ദ്രത്തിന്റെ ഉത്തരവ് അനുസരിച്ച് റേഷൻ കാർഡ് ഇല്ലാത്തവർക്കും മറ്റു റേഷൻ കാർഡിൽ പേരില്ലാത്തവർക്കും ആണ് റേഷൻ കടകൾ വഴി ഈ സേവനം ലഭിക്കുന്നത്.

മുൻപ് ലഭിച്ച സൗജന്യം ഭക്ഷ്യധാനം വാങ്ങിയപ്പോൾ കൊടുത്തത് പോലെ അരി വാങ്ങുന്നയാളുടെ സത്യവാങ്മൂലവും ആധാർ കാർഡ് വിവരങ്ങളും നൽകേണ്ടതുണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾ ഒരുപാട് പേർ തിരിച്ചു പോയത് ഉണ്ട് ഇനിയും ഒരു ഭക്ഷ്യ വിഹിതങ്ങൾ കൈപ്പറ്റാനുണ്ട്. ഇങ്ങനെ ഒരുപാട് വിഹിതങ്ങൾ ബാക്കി ഉള്ളതായും അത് നമ്മയുടെ നാട്ടിലെ ആളുകൾക്ക് ലഭിച്ചേക്കാം.

ആത്മ നിർഭർ ഭാരത് പദ്ധതിയിൽ നമ്മുടെ നാട്ടിലുള്ളവർ കൂടി ഉൾപ്പെടുത്തിയത് ഒരുപാട് പേർക്ക് ആശ്വാസം നൽകുന്ന വാർത്ത തന്നെയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഇത് വളരെ ഉപകാരപ്പെടുന്നതായിരിക്കും. ഇത്തരം വിവരങ്ങൾ റേഷൻ കടയിൽ നിന്ന് താലൂക്ക് ഓഫിസിലേക്കും അവിടെ നിന്ന് ജില്ല സപ്ലൈ ഓഫീസിലേക്കും അവിടെ നിന്ന് തിരുവനന്തപുരത്ത് ഉള്ള സിവിൽ സപ്ലൈസ് കാര്യാലയത്തിലേക്ക് എത്തുന്നതാണ്.

Leave a Reply