ആരോഗ്യ കേരളം നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ നടക്കുന്ന പ്രധിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലാണ് നിയമനം നടക്കുന്നത്. മോളിക്യൂലർ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ ഒരു ഒഴിവുണ്ട്. MSC ബിയോടെക്നോളജി/ MSC മൈക്രോ ബിയോളജി കൂടാതെ മോളിക്യൂലർ ലാബ് അല്ലെങ്കിൽ പിസിആർ പ്രവർത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 25000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ലാപി ടെക്‌നിഷ്യൻ പോസ്റ്റിൽ 6 ഒഴിവുകളുണ്ട്. ബി എം എൽ ടി അല്ലെങ്കിൽ ഡി എം എൽ ടി ആണ് ആവശ്യമായ യോഗ്യത. പ്രതിമാസം 14,000 രൂപയാണ് ശമ്പളം. ലാബ് അസിസ്റ്റന്റ് തസ്തികയിൽ 6 ഒഴിവുകളുണ്ട്. VHSC (MLT ) അല്ലെങ്കിൽ DMLT ആണ് ആവശ്യമായ യോഗ്യത. പ്രതിദിനം 450 രൂപയാണ് ശമ്പളം. ടാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 4 ഒഴിവുകളുണ്ട്. 13,500 രൂപയാണ് ശമ്പളം. ഡിഗ്രി, PGDCA/ DCA ,പ്രവർത്തി പരിചയവും ആണ് ആവശ്യമായ യോഗ്യത.
32 ഒഴിവുകളാണ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ഉള്ളത്. MBBS ,TCMC രെജിസ്റ്ററേഷൻ ഉള്ളവർക്കാണ് യോഗ്യത. 45,000 രൂപയാണ് ശമ്പളം. സ്റ്റാഫ് നേഴ്സ് തസ്തികയിൽ 48 ഒഴിവുകളുണ്ട്. 17,000 രൂപയാണ് ശമ്പളം. GNM / ബി എസ് സി നഴ്സിംഗ് കൂടാതെ KNC രെജിസ്ടർട്ടൺ ഉള്ളവർക്ക് അപേക്ഷിക്കാം. ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ 128 ഒഴിവുകളുണ്ട്. പ്രതിദിനം 450 രൂപയാണ് ശമ്പളം. ഏഴാം ക്ലാസ് ജയിച്ചവർക്കും മലയാളം എഴുതാനും വായിക്കാനും അറിയുന്നവർക്ക് അപേക്ഷിക്കാം.
ഫാര്മസിസ്റ് തസ്തികയിൽ ബി ഫാം അല്ലെങ്കിൽ ഡി ഫാം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കൂടാതെ ഫാര്മസിസ്റ് കൗൺസലിൽ രെജിസ്ട്രഷൻ ഉള്ളവർക്കും അപേക്ഷിക്കാം. 6 ഒഴിവുകളുണ്ട്. 14,000 രൂപയാണ് ശമ്പളം. വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുണ്ട് hrnhmpkd@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുക. അപേക്ഷിക്കാനുള്ള അവസാന തീയതി 28.06.2020 5 pm ആണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചതിന് ശേഷം അപേക്ഷിക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
