പരീക്ഷയില്ലാതെ കേരളത്തിലെ നിരവധി തൊഴില അവസരങ്ങൾ

- Advertisement -

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കേരളത്തിൽ ജോലി നേടാൻ അവസരം.

കോഴിക്കോട് ജില്ലയിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. ജില്ലയിലെ സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തികകളുടെ യോഗ്യത, ഇന്റർവ്യൂ തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ:

  • സിവില്‍ എഞ്ചിനിയര്‍ ട്രെയിനി – ബി.ടെക് / ഡിപ്ലോമ ഇന്‍ സിവില്‍.
  • ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ട്രെയിനി – ബി.ടെക് / ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍.
  • ഓഫീസ് സ്റ്റാഫ്, ടെലി കോളര്‍, സെയില്‍സ് എക്സിക്യൂട്ടീവ് – +2 / ബിരുദം.
  • സെയില്‍സ് പ്രോഗ്രാം മാനേജര്‍, സീനിയര്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് – ബിരുദം
  • എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് – ബിരുദം/ഡിപ്ലോമ, സി.സി.ടി.വി.
  • സെയില്‍സ് കണ്‍സള്‍ട്ടന്റ് ട്രെയിനി, സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് സര്‍വിസ്
    ടെക്നീഷ്യന്‍ ട്രെയിനി – പ്ലസ്ടു.

മേൽ പറഞ്ഞ ഒഴിവുകളിലേക്ക് സെപ്തംബര്‍ 14 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടക്കുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം.മുൻപ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും ഇന്റർവ്യൂയിൽ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495-2370176.

ആലപ്പുഴയിൽ അറ്റന്‍ഡ്ര്‍ ജോലി നേടാം.

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ വയോഅമൃതം പദ്ധതിയിലേക്ക് ആണ് അവസരം. അറ്റൻഡർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം ആയിരിക്കും. ഏഴാം ക്ലാസ് പാസ്സായവർ ആധാര്‍ കാര്‍ഡ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 17ന് രാവിലെ 9.30ന് ഇന്റർവ്യൂയിൽ പങ്കെടുക്കുക. ഇന്റർവ്യൂ സ്ഥലം-ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ്. 41 വയസ്സ് ആണ് ഉയർന്ന പ്രായപരിധി. അന്നേ ദിവസം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0477 2252965

തലശ്ശേരിയിൽ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ജോലി.

തലശ്ശേരി ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒഴിവിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അംഗീകൃത സ്‌കൂളിൽ നിന്നും എട്ടാം ക്ലാസ് ജയിച്ചർക്കും കുട്ടികളുടെ ക്ഷേമസ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയ൦ ഉള്ളവർക്ക് ആണ് അപേക്ഷയ്ക്കാൻ യോഗ്യതയുള്ളത്. 18 -40 വയസ്സ് ആണ് പ്രായപരിധി. അപേക്ഷയോടൊപ്പം ആവശ്യമായ രെക്ഷകൾ ഉൾപ്പടെ( ബയോഡാറ്റ, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ) സെപ്റ്റംബർ 18 നകം തലശ്ശേരി ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ ഹാജരാക്കണം. 0490 2343121, 8281899559.

മലപ്പുറം ജില്ലയിൽ വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ജോലി.

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി, കുക്ക് എന്നീ തസ്തികകളിൽ സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ (വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) സഹിതം സെപ്തംബർ 17ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കുക. ജില്ല, തസ്തികയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: spdkeralamss@gmail.com. വിശദവിവരങ്ങൾക്ക്: 0471-2348666.

ഭാരതീയ ചികിത്സ വകുപ്പിൽ നിരവധി ഒഴിവുകൾ.

ഗവ. ഓള്‍ഡ് ഏജ് ഹോം പൂജപ്പുര, ഗവ. കെയര്‍ ഹോം പുലയനാര്‍കോട്ട എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന വയോഅമൃതം പദ്ധതിയില്‍ മെഡിക്കല്‍ ഓഫിസര്‍, അറ്റന്‍ഡര്‍ എന്നീ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടക്കുന്നു.

മെഡിക്കല്‍ ഓഫിസര്‍ ,യോഗ്യത – ബി.എ.എം.എസ് ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഇന്റര്‍വ്യൂതീയതി : സെപ്തംബര് 15, രാവിലെ 11 മണി.
അറ്റന്‍ഡര്‍,യോഗ്യത – ഏഴാം ക്ലാസ് , ശാരീരിക ക്ഷമത ഉളളവര്‍ . ഇന്റര്‍വ്യൂതീയതി : സെപ്തംബര് 17, രാവിലെ 11 മണി.
പ്രായപരിധി 41 വയസ്സ്.

താല്പര്യമുള്ളവർ തിരുവനന്തപുരം ആയൂര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ആവശ്യമായ രേഖകൾ ഉൾപ്പടെ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുളളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമായും ഹാജരാക്കണം.\

Leave a Reply