സ്‌കൂളിൽ ജോലി നേടാൻ അവസരം.

ഐ.ടി.ബി.പി പബ്ലിക് സ്കൂൾ വിവിധ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ജനറൽ പ്രൈമറി ടീച്ചേഴ്സ്, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്സ്,
എം.ടി.എസ്/പിയൂൺ, എൽ.ഡി.സി തുടങ്ങി വിവിധ തസ്തികകളിലായി 10 ഒഴിവുകളുണ്ട്. താൽപര്യമുള്ളവർക്ക് ഓൺലൈനായി 06.05.2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.

ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ ഒരു ഒഴിവുണ്ട്. +2 പാസായവർക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്കും ഇംഗ്ലീഷിലും ഹിന്ദിയിലും ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാം. 5,200 രൂപ മുതൽ 20,200 രൂപ വരെ ആണ് ശമ്പളം. 27 വയസ്സാണ് പരമാവധി പ്രായപരിധി.

പിയൂൺ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 5,200 രൂപ മുതൽ 20,200 കൂടാതെ 1800 രൂപ ഗ്രേഡ് പേ ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 27 വയസ്സാണ് പരമാവധി പ്രായപരിധി. സർക്കാർ ഉത്തരവ് പ്രകാരമുള്ള പ്രായപരിധിയിൽ ഇളവ് അർഹതക്കുള്ള വിഭാഗത്തിന് ലഭിക്കും.

തസ്തിക തിരിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് ആവശ്യമായ രേഖകൾ. ആപ്ലിക്കേഷനും ആവശ്യമായ രേഖകളും താഴെപ്പറയുന്ന വിലാസത്തിലേക്ക് അയക്കുക. “ITBP Public School, Sector-16 B, Dwarka, New Delhi-110078”. <<<നോട്ടിഫിക്കേഷൻ ലിങ്ക് ഇവിടെ>>>

Leave a Reply