സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.സ്റ്റാഫ് നേഴ്സ്, ഹൗസ് കീപ്പിംഗ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അറ്റൻഡ്, ഡ്രസ്സർ തുടങ്ങി വിവിധ തസ്തികകളിലായി 53 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ മെയ് 7, 2021 ന് മുൻപായി സമർപ്പിക്കുക.

സ്റ്റാഫ് നേഴ്സ് 20 ഒഴിവുകൾ, ഹൗസ് കീപ്പിംഗ് അസിസ്റ്റൻറ് 15 ഒഴിവുകൾ, ഹോസ്പിറ്റൽ അറ്റൻഡ് 13 ഒഴിവുകൾ, ഡ്രസ്സ് 5 ഒഴിവുകൾ എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ. ഇംഗ്ലണ്ട് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 44,900 രൂപയാണ്, 20 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി.
ഹൗസ് കീപ്പിംഗ് അസിസ്റ്റൻറ് തസ്തികയിൽ 10,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. പത്താംക്ലാസ് അല്ലെങ്കിൽ ഐടിഐ പാസായിരിക്കണം. ഹോസ്പിറ്റൽ അറ്റൻഡ് തസ്തികയിൽ 18000 രൂപയാണ് ശമ്പളം. 18 വയസ്സു മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. പത്താംക്ലാസ് അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നും ഐടിഐ പാസ്സായവർക്ക് അപേക്ഷിക്കാം.
ഡ്രെസ്സർ തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 19,900 രൂപയാണ്. 18 വയസ്സു മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. 10 അല്ലെങ്കിൽ +2 പാസായവർക്കും ഡ്രസ്സിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. താല്പര്യം ഉള്ളതും യോഗ്യതയും ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത കോപ്പി “srdpoadra@gmail.com” എന്ന ഈ മെയിൽ വിലാസത്തിലേക്ക് മെയ് 7, 2021 മുൻപായി അയക്കുക. ടെലഫോണിക്ക് അല്ലെങ്കിൽ ഓൺലൈൻ ഇൻറർവ്യൂ വഴിയാണ് നിയമനം നടക്കുന്നത്. നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
