കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ചെയ്യാവുന്ന ഒരു ബിസിനസ് ആശയത്തെക്കുറിച്ച് ആണ് വിവരിക്കുന്നത്. മാത്രമല്ല, ഈ ഒരു സംരംഭത്തിന് സംസ്ഥാന സർക്കാരിൻറെ സബ്സിഡി ലഭിക്കുന്നതാണ്. ഇൻകുബേറ്റർ വഴി കോഴിമുട്ട വിരിയിക്കുന്ന സംരംഭമാണിത്. കുറഞ്ഞ സമയത്തിൽ കൂടുതൽ മുട്ട വിരിയിച്ചു എടുക്കണമെങ്കിൽ ഇൻകുബേറ്റർ-ന്റെ ആവശ്യം അനിവാര്യമാണ്.
100 മുതൽ ആയിരം മുട്ട വരെ ഒരു സമയത്ത് വിരിക്കാൻ കഴിയുന്ന ഇൻകുബേറ്റർ ഉകൾ ലഭ്യമാണ്. പക്ഷേ തിരഞ്ഞെടുക്കുമ്പോൾ വാട്ടർ ട്രേ ഉള്ള ഇൻക്യുബേറ്റർ തിരഞ്ഞെടുക്കുക. കാരണം ഇതിൽ ഹ്യുമിഡിറ്റി അത്യാവശ്യമാണ്. കൂടാതെ എപ്പോഴും വാട്ടർ ട്രെയിൽ അതിൻറെ അളവിന്റെ 90% വെള്ളം ഉണ്ടായിരിക്കണം. 70% എങ്കിലും ഹ്യുമിഡിറ്റി നിലനിർത്താൻ സാധിക്കണം. മാത്രമല്ല സ്വയം മുട്ട തിരിയാൻ കഴിവുള്ള ഇങ്കുബേറ്റർ തന്നെ വാങ്ങുക. അതായത് മൂന്നു മണിക്കൂറിൽ ഒരു തവണ മുട്ട തിരിയേണ്ടതുണ്ട്.
ലോക്കലായി നിങ്ങൾക്ക് മെഷീൻ വാങ്ങാൻ കിട്ടുന്നില്ല എങ്കിൽ ഇന്ത്യ മാർട്ട് പോലെയുള്ള സൈറ്റുകളിൽ നിന്ന് വാങ്ങാവുന്നതാണ്. 28000 രൂപ മുതൽ നാല് ലക്ഷം രൂപയുടെ വരെ മെഷീനുകൾ ലഭ്യമാണ്. 28000 രൂപയുടെ മെഷീനിൽ ഒരു സമയത്ത് 320 മുട്ടയാണ് വിരിക്കാൻ സാധിക്കുന്നത്. ഇതിന് ആവശ്യമായ സമയം 21 മുതൽ 25 ദിവസം വരെയാണ്. ഇങ്ങനെയുള്ള ഫാമിംഗിന് സംസ്ഥാന സർക്കാർ നിരവധി ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങൾ വഴി നിങ്ങൾക്ക് അത് ലഭ്യമാക്കാം.
