5 ലക്ഷം മാസ വരുമാനം

നമ്മൾ നിക്ഷേപിക്കുന്ന നിക്ഷേപണത്തിന് ഏകദേശം 80 ഇരട്ടിയോളം ലാഭം കൊയ്യാവുന്ന ഒരു ബിസിനസ് സംരംഭം ആണിത്. നമ്മൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ എന്നും ഉപയോഗിക്കുന്ന നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഉൽപ്പന്നത്തിന്റെ ഉൽപാദനവും അതിൽനിന്നും എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നും നോക്കാം. ഈയൊരു ബിസിനസ് സംരംഭത്തിന്റെ പേരാണ് അയണൈസ്‌ഡ്‌ വാട്ടർ ബിസിനസ്. എന്നുപറഞ്ഞാൽ നമ്മുടെ ബാറ്ററി വാട്ടർ തന്നെ. നമുക്ക് അറിയാം ഇന്നത്തെ കാലത്ത് ഏതെങ്കിലും തരത്തിൽ ബാറ്ററി ഉപയോഗിക്കാത്തവർ ആയിട്ട് ആരും തന്നെ കാണില്ല. പ്രധാനമായും ഇന്നത്തെ കാലത്ത് ഇൻവെർട്ടറുകൾ ഉപയോഗിക്കാത്തവർ ആയിട്ട് ആരും തന്നെ കാണില്ല.

വീടുകൾക്കു പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ തുടങ്ങിയ തുടങ്ങിയവയിലെല്ലാം തന്നെ ഇൻവെർട്ടർ കളുടെ ഉപയോഗം സുലഭമാണ്. ഇന്ന് കേരളത്തിൽ നമുക്ക് ഏറ്റവും നന്നായി നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്ന ഒരു ബിസിനസ് സംരംഭം ആണിത്. എന്ത് കൊണ്ടെന്നാൽ നമുക്ക് കേരളത്തിൽ ഈ ഒരു ഉല്പന്നത്തിന്റെ ഉത്പാദനം കാര്യക്ഷമമായി നടക്കുന്നില്ല എന്നത് തന്നെ. അയണൈസ്‌ഡ്‌ വാട്ടർ കേരളത്തിൽ വിൽകപ്പെടുന്നതും വൻലാഭം എടുത്ത് കൊണ്ടാണ്. ഈയൊരു ഉൽപ്പന്നത്തിന്റെ ഉൽപാദനം കാര്യമായി നടക്കുന്നില്ല എന്നതാണ് ഇതിന് ഒരു പ്രധാന കാരണം. അതുകൊണ്ടുതന്നെ നമ്മൾ കേരളത്തിൽ ഈയൊരു ബിസിനസ് സംരംഭം ആരംഭിക്കുകയാണെങ്കിൽ നല്ല രീതിയിൽ ലാഭം കൊയ്യാൻ സാധിക്കുന്നതാണ്.

ഈയൊരു ബിസിനസ് ആരംഭിക്കുന്നതിനായി നമുക്ക് ചെറിയൊരു സ്ഥലം മാത്രമേ ആവശ്യമായി വരുന്നുള്ളു. ഒരു ചെറിയ സ്റ്റോറേജ് ഏരിയയും കൂടാതെ മൂന്ന് ചെറിയ മെഷീനുകളും വെക്കാൻ പാകത്തിലുള്ള ഒരു സ്ഥലം നിങ്ങളുടെ വീടുകളിൽ തന്നെ ഉണ്ടെങ്കിൽ അവിടെ വേണമെങ്കിലും നിങ്ങൾക്ക് ഈ ബിസിനസ് സംരംഭം ആരംഭിക്കാൻ സാധിക്കുന്നതാണ്. വളരെ ലളിതമായി തന്നെ ആർക്കും ചെയ്യാൻ സാധിക്കുന്ന ഒരു സംരംഭം തന്നെയാണിത്. ഒരു ലിറ്റർ ഉൽപ്പന്നം ഉണ്ടാക്കുവാൻ വേണ്ടി ഏകദേശം 20 രൂപ മാത്രമാണ് നമുക്ക് ചിലവ് വരുന്നത്. ഈയൊരു ഉൽപ്പന്നം നമുക്ക് 120 രൂപയ്ക്ക് വിൽക്കുവാൻ സാധിക്കുന്നു.

നമ്മുടെ അടുത്തുള്ള സാധാരണ പച്ചവെള്ളതിനെ അതിൻറെ കണ്ടക്റ്റിവിറ്റി കുറച്ച് നമുക്ക് അവയെ എളുപ്പത്തിൽ അയണൈസ്‌ഡ്‌ വാട്ടർ ആക്കുവാൻ സാധിക്കുന്നു. ഇതിനുവേണ്ടി ഫിൽറ്റർ മെഷീൻ, കണ്ടക്റ്റിവിറ്റി മെഷീൻ,ഡോസിങ് മെഷീൻ, പാക്കിങ് മെഷീൻ, പി എച്ച് നോക്കുന്ന മീറ്റർ എന്നിവയുടെ ആവശ്യം ആണ് ഉള്ളത്. ഇതിനൊക്കെ വേണ്ടിയുള്ള ചിലവ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ മാത്രമാണ്. ഒരു മാസം കൊണ്ട് ഏകദേശം ആറ് ലക്ഷം രൂപ വരെ കുറഞ്ഞത് നമുക്ക് ഈ ഒരു ബിസിനസ് വഴി നേടിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ ഉൽപ്പാദനത്തിന്റെ വിവരങ്ങൾക്കായി നിങ്ങൾക്ക് ഇന്ത്യാമാർട്ടിലും ഗൂഗിളിലും സെർച്ച് ചെയ്തു നോക്കുവാനായി സാധിക്കുന്നതാണ്.

Leave a Reply