ഇന്ത്യൻ കൌൺസിൽ ഓഫ് ഫോറെസ്റ് ആൻഡ് എഡ്യൂക്കേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോറെസ്റ് പ്രൊഡക്ടിവിറ്റി അദ്ധ്യോഗികമായി നിരവതി ഒഴിവുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഫോറെസ്റ് ഗാർഡ്, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് 20 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓഫ്‌ലൈൻ ആയിട്ട് സെപ്റ്റംബർ 11 മുൻപായി അപേക്ഷകൾ സമർപ്പിക്കാം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 13 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത ബോർഡ്/ സ്കൂളിൽ നിന്നും പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. SC വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാത്തിന്ന് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നു. 18,000 മുതൽ 56,900 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ഫോറെസ്റ് ഗാർഡ് തസ്തികയിൽ 06 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 19,900 രൂപ മുതൽ 63,200 രൂപ വരെയാണ്. ഏതെങ്കിലും അംഗീകൃത ബോർഡ്/ സ്കൂളിൽ നിന്നും സയൻസ് ഉൾപ്പെടുന്ന വിഷയത്തിൽ +2 പാസായിരിക്കണം കൂടാതെ പ്രൊബേഷനറി സമയത്ത് ഫോറെസ്റ്ററി ട്രെയിനിങ് കോഴ്സ് പാസായിരിക്കണം. കായിക ക്ഷമതയും ഉണ്ടായിരിക്കണം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. SC വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാത്തിന്ന് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 1 ഒഴിവാണുള്ളത്. ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും +2 ജയിച്ചവർക്കും നോട്ടിഫിക്കേഷൻ-ൽ പറഞ്ഞ പ്രകാരം ടൈപ്പിങ്ങ് സ്പീഡ് ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. SC വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാത്തിന്ന് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് ശമ്പളം.
യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓഫ്‌ലൈൻ ആയിട്ട് The Director, Institute of Forest Productivity, 18th Cross, Lalgutwa, NH – 23, Gumla Road, Ranchi-835303 എന്ന വിലാസത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11,2020 ആണ്. ഔദ്യോഗിക വെബ്സൈറ്റ് ലിങ്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കും താഴെ കൊടുത്തിട്ടുണ്ട്.
