ഇനി വിശ്വസിച്ച് ചെയ്യാം ഓൺലൈൻ ജോലികൾ

ഏറ്റവും കൂടുതൽ പേർ അന്വേഷിക്കുന്ന ഓൺലൈൻ ജോലി ഡാറ്റ എൻട്രി ജോബ് തന്നെയായിരിക്കും. മാത്രമല്ല ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്ന ഓൺലൈൻ ജോലിയും ഡാറ്റ എൻട്രിയുടെ പേരിൽ തന്നെയായിരിക്കും. വിശ്വസിച്ച് ചെയ്യാൻ കഴിയുന്ന ഡാറ്റ എൻട്രി ജോലികൾ നൽകുന്ന 4 ഇന്ത്യൻ വെബ്‌സൈറ്റുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ചില വെബ്സൈറ്റ് വഴി നമ്മൾ ജോലി ചെയ്ത് നൽകിയാലും ശമ്പളം ലഭിക്കില്ല, ചിലത് ആദ്യമേ തന്നെ അങ്ങോട്ട് ചെറിയ തുക ഫീസ് ആയി അടയ്ക്കാൻ പറയും. അത്തരത്തിൽ പറ്റിക്കപ്പെടാതെ സൂക്ഷിക്കുക.

ഇവിടെ പരിചയപ്പെടുത്തുന്ന 4 വെബ്‌സൈറ്റും ഇന്ത്യ ബേസ്ഡ് ആയത് കൊണ്ട് തന്നെ കോംപെറ്റിഷൻ കുറവായിരിക്കും. മാത്രമല്ല ഈ സൈറ്റുകളിലൂടെ ടാറ്റ എൻട്രി ജോലികൾ കൂടാതെ നിരവധി ഫ്രീലാൻസ് ജോലികളും ചെയ്യാൻ സാധിക്കും. ഒന്നാമത്തെ വെബ്സൈറ്റ് ആണ് Truelancer.com. ഈ സൈറ്റിൽ രജിസ്റ്റർ ചെയ്യുക ശേഷം താല്പര്യമുള്ള ജോലി തിരഞ്ഞെടുക്കാം. നമ്മുടെ ഫേസ്ബുക്/ ഗൂഗിൾ അല്ലെങ്കിൽ ലിങ്ക്ഡ് ഇൻ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാൻ സാധിക്കും.

മറ്റൊരു വെബ്സൈറ്റ് ആണ് Rockerstop.com, വെസ്റ്റ് ബംഗാൾ ബേസ്ഡ് ആയ വെബ്സൈറ്റ് ആണിത്. ഇതിലും നിരവധി ഓൺലൈൻ ജോലികൾ ലഭ്യമാണ്. Broxer.com ആണ് മറ്റൊരു വെബ്സൈറ്റ്. മറ്റു വെബ്‌സെറ്റുകൾ പോലെ നിരവധി ഫ്രീലാൻസ് ജോലികൾ ലഭ്യമാകുന്ന ഈ സൈറ്റിലും സൈൻ അപ്പ് ചെയ്യുക. ഇനി നിങ്ങൾക്ക് ജോലികൾ ചെയ്യാൻ കഴിയുന്ന മറ്റൊരു വെബ്സൈറ്റ് ആണ് WORKnHIRE.com.

Leave a Reply