കേരളത്തിൽ അധികമില്ലാത്ത ബിസിനസ്സ്

തെർമൽ പേപ്പർ നിർമാണവും അതിന്റെ മാർക്കറ്റിംഗും സാധ്യതകളെ പറ്റിയുമാണ് ഇവിടെ വിവരിക്കുന്നത്.മാർക്കറ്റിങ് നന്നായി ശ്രദ്ധിച്ചാൽ പ്രതിമാസം ചുരുങ്ങിയത് 1 ലക്ഷം രൂപ വരെ വരുമാനം കിട്ടിയേക്കാവുന്ന ഈ ബിസിനസിന് ആവശ്യമായ മെഷീൻ, റോ മെറ്റീരിയൽസ് തുടങ്ങിയ കാര്യങ്ങൾ അറിയാം. ബസ്സുകളിൽ ടിക്കറ്റ് പ്രിന്റ് മുതൽ എ ടി എം, കടകളിൽ,വ്യാപാര സ്ഥാപനങ്ങളിൽ ഒക്കെ ബില്ലും ബാലൻസ് തുകയും ഒക്കെ പ്രിന്റ് ലഭിക്കുന്നത് ഈ പേപ്പർ കൊണ്ടാണ്.

പല സൈസുകളിൽ, പറ ഉപയോഗങ്ങൾക്ക് ഈ മെഷീൻ ഉപയോഗിച്ച് നിർമിക്കാൻ സാധിക്കും.ഒരേ സമയത്ത് വ്യത്യസ്ത സൈസുകളിൽ പേപ്പർ നിർമിക്കാവുന്ന മെഷീൻ ആണിത്. 2.5 ലക്ഷം രൂപയാണ് ഈ മാഷിന്റെ വില വരുന്നത്. റോ മെറ്റീരിയൽ വാങ്ങുന്നതിനായിട്ടും സ്ഥലത്തിനും മറ്റ് ചിലവുകൾ എല്ലാം കൂട്ടി 5 ലക്ഷം രൂപയിൽ ഈ സംരംഭത്തെ തുടങ്ങാൻ കഴിയും.

എവിടുത്തേക്കാണോ നമ്മൾ പേപ്പർ നിർമിക്കുന്നത്, അവർക്ക് ആവശ്യമായ അവരുടെ പേരും ആവശ്യമുള്ള വിവരങ്ങളും ഈ മെഷീൻ ഉപയോഗിച്ച് പ്രിന്റ് എടുക്കാൻ കഴിയുന്നതാണ്. മെഷീൻ തരുന്ന കമ്പനി തന്നെ മാഷിന്റെ ഉപയോഗ രീതിയും അതിന്റെ മെയ്ന്റനൻസ് മറ്റു വിവരങ്ങളും പറഞ്ഞു തരുന്നതാണ്. മെഷീൻ വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. കൂടുതൽ സംശയങ്ങൾക്ക് അവരെ ബന്ധപ്പെട്ടാൽ മതിയാകും. മെഷീൻ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Leave a Reply