ഇന്നത്തെ മാറി വരുന്ന ജീവിത സാഹചര്യത്തിൽ പ്രത്യേകിച്ചു കേരളത്തിലെ യാങ്‌സ്റ്റേഴ്സിനു അത്യാവശ്യമുള്ള ഒരു പ്രോഡക്റ്റ് എങ്ങനെ റീപാക് ചെയ്ത് വില്പന നടത്താം എന്ന് നോക്കാം.നമുക്ക് അറിയാം ഇന്ന് വാഹനങ്ങൾ ഇല്ലാത്ത വീടുകൾ വളരെ കുറവാണ് .ആളുകളുടെ എണ്ണത്തിന് ആനുപാതികം ആയിട്ടായിരിക്കും മിക്കപ്പോഴും വാഹനങ്ങളുടെ എണ്ണവും.വാഹനങ്ങൾ ഓടിക്കുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് പഞ്ചർ ആകുന്ന സാഹചര്യം ആണ് .പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ആണ് ഇത് കൂടുതൽ അലട്ടുന്നത് .ഇത് ചിലപ്പോൾ പല അപകടങ്ങളെയും വിളിച്ചു വരുത്തുന്നു .കൂടാതെ വാഹനങ്ങളുടെ ടയറിനും ട്യൂബിനും കേടുപാടുകൾ വരുത്തുന്നു.
റിപ്പയർ ചെയ്യാന് വേണ്ടിയും അതിനോട് അനുബന്ധിച്ചും നമുക്ക് കുറെ സമയവും പണവും നഷ്ടമാകുന്നു.ഇതിനെല്ലാം പ്രതിവിധിയും നമുക്ക് ചുറ്റും തന്നെ ഉണ്ട് .ഇതിനായി ഉപയോഗിക്കുന്ന ഒരു ലിക്വിഡ് ഉണ്ട് .ആന്റി ടയർ പഞ്ചർ സീലൻഡ് എന്നാണ് ഇത് അറിയപ്പെടുന്നത്.ഇത് ഗ്ലൈസോളിന്റെ ഒരു മിശ്രിതമാണ് .ഇത് കൂടാതെ റബ്ബറിന്റെ ഏറ്റവും നേർമമായ പൊടിയും നാനോ ഫൈബറും ഈ ലിക്വിഡിൽ ചേരുന്നു.നമുക്ക് അറിയാം വാഹനം ഓടിത്തുടങ്ങുമ്പോൾ ടയറിൽ കൂടുതൽ മർദം വരികയും അത് വഴി ടയർ പെട്ടെന്ന് ചൂടാവുകയും ചെയ്യുന്നു.പക്ഷെ നമ്മുടെ ആന്റി ടയർ പഞ്ചർ സീലൻഡ് കൂളിംഗ് എഫ്ഫക്റ്റ് കൊണ്ട് തന്നെ ടയർ കൂടുതൽ തടയുകയും അത് വഴി പഞ്ചർ ആകുന്നത് തടയുകയും ചെയ്യുന്നു.
അങ്ങനെ ചൂടിനെ വഴി ടയറിന്റെ ലൈഫിനെ ഇരുപത് ശതമാനത്തോളം കൂട്ടുകയും ചെയ്യുന്നു.സാദാരണ ടു വീലേഴ്‌സുകളിൽ ഒരേ സമയം 350 മില്ലി മുതൽ 400 മില്ലി വരെയാണ് ഈ സീലാൻഡ് ഒഴിക്കേണ്ടത് .അത് ബുള്ളെറ്റ് ഹെവി വെഹിക്കിൾസിൽ 450 മില്ലി ഒരു ടയറിൽ ഒഴിച്ചിരിക്കണം .അത് പോലെ ഫോർ വീലറിലേക്ക് വരികയാണെങ്കിൽ 450 മില്ലി മുതൽ 750 മില്ലി വരെയാണ് ഒഴിക്കേണ്ടത്.കൂടുതൽ ഹെവി വെഹിക്കിൾസിലേക്ക് വരികയാണെങ്കിൽ ഒരു ടയറിൽ മിനിമം 1000 മില്ലിയെങ്കിലും ആവശ്യമാണ് .ലിറ്ററിന് വെറും 270 രൂപ നിരക്കിൽ പല ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ലഭ്യമാണ്.
ഇത് വെച്ച നമുക് ഹോൾസെൽ ആയോ ഡയറക്റ്റ് മാർക്കറ്റിംഗ് ചെയ്തോ വലിയ ഒരു അളവ് വരെ ലാഭം കിട്ടാൻ ചാൻസുള്ള ഒരു ബിസിനെസ്സ് ഏരിയ ആണ് .പൊതുവെ അങ്ങനെ ആരും ചെയ്ത കണ്ടു വരാത്ത ഒരു മേഖലയാണിത്.അത് കൊണ്ട് പുറത്തു ചെയ്തുകൊടുക്കുമ്പോൾ വലിയ ഒരു തന്നെ വാങ്ങിക്കുന്നതായാണ് കാണുന്നത്.ലോങ്ങ് ലൈഫ് എക്സ്പൈർ തീയതി ആണ് കമ്പനി ഇതിന് അവകാശപ്പെടുന്നത്.അത്രയൊന്നും ഇല്ലെങ്കിൽ പോലും മിനിമം ഒരു വര്ഷം സേഫ് ആണെന്നാണ് ഉപയോഗിച്ചവർ അവകാശപ്പെടുന്നത്.
