ആധാർ കാർഡ് ഫ്രാഞ്ചൈസി തുടങ്ങി പ്രതിമാസം ഏകദേശം 40,000 രൂപ വരെ വരുമാനം നേടാം. വളരെ ചെറിയ മുതൽ മുടക്കിൽ തുടങ്ങാവുന്ന ഈയൊരു സംരംഭത്തെക്കുറിച്ച് ആണ് ഇവിടെ വിവരിക്കുന്നത്. പുതുതായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്രസർക്കാരിനും യൂണിയൻ ഐഡഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ഒരു ആധാർ കാർഡ് ഫ്രാഞ്ചൈസി എങ്ങനെ തുടങ്ങാം എന്ന് നോക്കാം. രാജ്യത്ത് എന്തിനും ഏതിനും ആധാർ കാർഡ് നിർബന്ധമാണ്. അതുകൊണ്ടുതന്നെ ഇത് ഒരു മികച്ച വരുമാന മാർഗ്ഗം ആയിരിക്കും.
ഫ്രാഞ്ചൈസി തുടങ്ങുന്നതിനായി പ്രത്യേകം പണമൊന്നും നൽകേണ്ടതില്ല. എന്നാൽ സർക്കാർ നടത്തുന്ന പരീക്ഷയും അടിസ്ഥാനസൗകര്യങ്ങളും ഉപഭോക്താക്കൾ പാലിക്കേണ്ടി വരും. എല്ലാ സ്ഥലങ്ങളിലും ആധാർകാർഡ് സേവനകേന്ദ്രങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേന്ദ്രസർക്കാർ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
എങ്ങനെ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കാം? ആദ്യഘട്ടം കേന്ദ്ര സർക്കാർ ഇതിനായി നടത്തുന്ന പരീക്ഷ പാസാക്കുകയാണ് വേണ്ടത്. യു.ഐ.എ.ഐ ക്കുവേണ്ടി എന്‍.എസ്.ഇയാണ് (https://uidai.nseitexams.com/UIDAI/LoginAction_input.action) പരീക്ഷ നടത്തുന്നത്. ഈ പരീക്ഷ പാസായി കഴിഞ്ഞാൽ ആധാർ എൻറോൾമെൻറ്, ആധാർ ബയോമെട്രിക് സേവനങ്ങൾ എന്നിവ നൽകാനാകും. സർക്കാർ അംഗീകൃത കേന്ദ്രം ആവശ്യമാണെങ്കിൽ മാത്രമാണ് മുതൽമുടക്ക് വേണ്ടി വരുന്നത്. കോമൺ സർവീസ് സെൻറർ എടുത്താൽ മികച്ച വരുമാനം നേടാൻ കഴിയും. ഇതിനായി സി എസ് സി രജിസ്ട്രേഷൻ കൂടി ചെയ്യേണ്ടിവരും.
18 വയസ്സ് പൂർത്തിയായതും ഇന്ത്യൻ പൗരൻമാർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. ഇതിനായി ആവശ്യമുള്ള അപേക്ഷാഫീസ് 470.82 രൂപയാണ്(399+18% ജി.എസ്.ടി). ആദ്യതവണ പരീക്ഷ പാസ് ആവാത്തവർക്ക് വീണ്ടും അവസരം ഉണ്ടാകും. അതിനായി 235.41 രൂപ(199.50+18% ജി.എസ്.ടി.)അടയ്ക്കേണ്ടി വരും. സി എസ് സി രജിസ്ട്രേഷൻ നടത്തുന്നതിനായി വെബ്സൈറ്റിൽ തന്നെയുള്ള ഈ ലിങ്ക് ഉപയോഗിച്ച് പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം.
ആധാർ ഫ്രാഞ്ചൈസി തുടങ്ങാനായി ആദ്യം പണമൊന്നും അടയ്ക്കേണ്ട ആവശ്യമില്ല. പക്ഷേ സേവന കേന്ദ്രത്തിലെ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുക. കമ്പ്യൂട്ടർ / ലാപ്ടോപ്പ്, ക്യാമറ, പ്രിൻറർ, ഐറിസ് സ്കാനർ, ഫിംഗർ പ്രിൻറ്, ഇൻറർനെറ്റ് സേവനം എന്നിവയാണ് സ്ഥാപനത്തിൽ ആവശ്യമുള്ളത്. ഇതിനായി ഏകദേശം 80,000 രൂപയോളം മുതൽമുടക്കു വരും.
ഫ്രാഞ്ചൈസിയുടെ വരുമാനം കമ്മീഷൻ വ്യവസ്ഥയിൽ ആണ്. അതുകൊണ്ടുതന്നെ ഏകദേശം 40,000 രൂപ വരെ പ്രതിമാസം ലഭിക്കുന്നത് ആയിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അങ്ങനെ രണ്ടുമാസം കൊണ്ട് തന്നെ മുതൽമുടക്ക് തിരികെ ലഭിക്കും. ഒരു പുതിയ ആധാർ കാർഡ് വിതരണം ചെയ്യുമ്പോൾ ഫ്രാഞ്ചൈസികൾ 35 രൂപയും കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിന് 50 രൂപയും ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിന് 100 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.
