സർക്കാർ സബ്‌സിഡിയിൽ ലോൺ തരുന്നു

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു തടസമാകുന്നത് സാമ്പത്തിക ബുദ്ധിമുട്ടായിരിക്കും. അത്തരക്കാർക്ക് കേന്ദ്ര സർക്കാർ പ്രത്യേകിച്ച് ഡിപ്പോസിറ്റ് സെക്യൂരിറ്റി ഒന്നുമില്ലാതെ 25 ലക്ഷം രൂപ വരെ ലോൺ തരും. അതും 35% വരെ സബ്സിഡിയിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസം ഉള്ളവർക്ക് മുതൽ ആകും ലഭിക്കുന്നത്. 5 മുതൽ 7 വര്ഷം വരെ ത്രിരിച്ചടവ് സമയവും ഉണ്ട്. ഈ പദ്ധതിയെ പറ്റി കൂടുതൽ അറിയാൻ തുടർന്നു വായിക്കാം, താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം.

Prime Minister’s Employment Generation Programme (PMEGP) എന്ന ഈ പദ്ധതി ലോൺ ലിങ്ക്ഡ് സബ്‌സിഡി സ്കീം ആണ്. സർക്കാർ അംഗീകാരത്തോടെ ബാങ്കിൽ നിന്നും ആണ് തുക ലഭിക്കുക. സ്പെഷ്യൽ എന്നും ജനറൽ എന്നും 2 വിഭാഗമായി തിരിച്ചിട്ടുണ്ട്. SC,ST/OBC, ന്യൂനപക്ഷങ്ങൾ അംഗവൈകല്യം ഉള്ളവർ, വനിതകൾ എക്സ് സർവീസ് മാൻ തുടങ്ങിയവർ സ്പെഷ്യൽ കാറ്റഗറിയിൽ പെടുന്നവരാണ്. റൂറൽ സ്ഥലങ്ങളിൽ ഉള്ള സ്പെഷ്യൽ കാറ്റഗറിയിൽ ഉള്ളവർക്കാണ് 35% വരെ സബ്‌സിഡി ലഭിക്കുന്നത്.

ജനറൽ കാറ്റഗറിയിൽ ഉള്ളവർ മുഴുവൻ തുകയുടെ 5%, സ്പെഷ്യൽ കാറ്റഗറിയിൽ ഉള്ളവർ മുഴുവൻ തുകയുടെ 10% കണ്ടെത്തേണ്ടതുണ്ട്. ലോൺ ലഭിക്കാനായി ഒരു പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുക, ശേഷം വെബ്സൈറ്റിൽ ഓൺലൈനായി അപ്ലൈ ചെയ്യുക. ശേഷം ഫോം ഡൌൺലോഡ് ചെയ്ത് അതിന്റെ കൂടെ ആധാർ കാർഡ്,റേഷൻ കാർഡ്,പാൻ കാർഡ് തുടങ്ങി ആവശ്യമായ രേഖകൾ ഉൾപ്പടെ ഇമ്പ്ലെമെന്റേഷൻ ഏജൻസിയുമായി ബന്ധപ്പെടുക. ആവശ്യമുള്ള സാധനങ്ങൾ എവിടെ നിന്നും വാങ്ങുന്നോ, അവരുടെ കൊട്ടേഷൻ കൂടി ഇതിനോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം.

Click Here For Official Website : Link 

Leave a Reply