നമുക്കറിയാം, കേരളത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മെയ് 8,മുതൽ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ഉത്തരവ് പ്രകാരം അത്യാവശ്യം കാര്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക. അത്യാവശ്യം കാര്യങ്ങൾക്ക് പുറത്തേക്ക് പോകുമ്പോൾ പോലീസിന് കാണിക്കേണ്ട പാസ്സിന് വേണ്ടി എങ്ങനെ അപേക്ഷിക്കാം എന്നാണ് ഇവിടെ പറയുന്നത്. പാസ്സിന് വേണ്ടി അപേക്ഷിക്കുവാനും ഡൌൺലോഡ് ചെയ്യുവാനുമുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ( https://pass.bsafe.kerala.gov.in/ ).
സൈറ്റ് ഓപ്പൺ ആകുമ്പോൾ “മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ വാക്‌സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാവുന്നതാണ്” എന്ന് കൊടുത്തിരിക്കുന്നത് കാണാം. അതിന് താഴെ തന്നെ “Click here to download ” എന്നതിൽ ക്ലിക്ക് ചെയ്ത് പാസ്സ് ഡൗൺലോഡ് ചെയ്യാ൦.

പാസ്സിന് വേണ്ടി അപ്ലൈ ചെയ്യാനായി “PASS” “CHECK STATUS” എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണാം. ദിവസവും നിങ്ങൾക്ക് പോകേണ്ട ആവശ്യത്തിനാണ് പാസ് എടുക്കുന്നതെങ്കിൽ “Applying for Daily Pass” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇനി താഴെ കൊടുത്തിട്ടുള്ള ഫോമിൽ പേര്, ജനന തീയതി, വിലാസം, സഞ്ചരിക്കുന്ന വണ്ടിയുടെ, മൊബൈൽ നമ്പർ തുടങ്ങി എല്ലാം പൂരിപ്പിക്കുക. ശേഷം “SUBMIT” എന്നതിൽ ക്ലിക്ക് ചെയ്യുക.
അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്ത് ശേഷം “BACK TO PORTAL” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇനി “CHECK STATUS” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു മുൻപ് നൽകിയ മൊബൈൽ നമ്പർ , കൂടാതെ ജനന തീയതിയും എന്റർ ചെയ്ത് “SUBMIT” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇനി സ്റ്റാറ്റസ് അപ്പ്രൂവ്ഡ് ആയി കഴിയുമ്പോൾ നിങ്ങൾക്ക് ഈ പാസിന്റെ ഒരു കോപ്പി pdf രൂപത്തിൽ ലഭിക്കും.
ഇവിടെ ക്ലിക്ക് ചെയ്യുക.
