കേരളത്തിൽ അധികം ഇല്ലാത്ത ബിസിനസ് സംരംഭം തുടങ്ങാൻ സഹായം.

- Advertisement -

ഏതൊരു സംരംഭവും വിജയിക്കുന്നത് ഉൽപ്പന്നം മാർക്കറ്റിൽ ഏറ്റവും കൂടുതൽ വിറ്റ് പോകുമ്പോഴാണ്. അത്തരത്തിൽ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്നതും എന്നാൽ അന്യ സംസ്ഥാനത്ത് നിന്ന് നിർമ്മാണം പൂർത്തിയാക്കുന്നതുമായ ഒരു ഉൽപ്പന്നത്തിന്റെ ബിസിനസ് സാധ്യതയാണ് ഇവിടെ പറയുന്നത്. കേരളത്തിൽ അധികം ഇതിൻറെ നിർമ്മാണം കണ്ടുവരുന്നില്ല, അതുകൊണ്ടുതന്നെ വിജയ സാധ്യത വളരെ കൂടുതലായ ആശയം തന്നെയാണ്.

ഗ്രീസ് നിർമ്മാണം ആണ് ഈ ബിസിനസ് ആശയം. വാഹനങ്ങളിലും മെഷീനുകളിലും ഒക്കെ ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നം ആണിത്. ബ്രാൻഡ് നോക്കി വാങ്ങാത്ത ഒരു പ്രോഡക്റ്റ് ആയതുകൊണ്ട് തന്നെ നല്ലരീതിയിൽ വിപണി കണ്ടെത്താൻ സാധിക്കുന്ന ഒരു സംരംഭമാണ്. അസംസ്കൃതവസ്തുക്കൾ പാക്കിംഗ് തൊഴിലാളികളുടെ ശമ്പളം മറ്റ് ചിലവുകൾ ഉൾപ്പെടെ പ്രതിദിനം 200 കിലോഗ്രാം ഗ്രീസ് ഉണ്ടാക്കുന്നതിന് 20,000 രൂപയാണ് ഏകദേശം ചിലവ് വരുന്നത്.

മാർക്കറ്റിൽ ഒരു കിലോ ഗ്രീസ് ഏകദേശം 300 രൂപയ്ക്ക് നമുക്ക് വിൽക്കാൻ സാധിക്കും. അതായത് ഒരു കിലോ വിൽക്കുമ്പോൾ തന്നെ ഏകദേശം 200 രൂപയോളം ലാഭം ലഭിക്കും. അങ്ങനെ ദിവസം 40,000 രൂപ വരവായി ലഭിക്കും. ഇതിൽ 20,000 രൂപ ഒരു ലാഭമായി കിട്ടു൦. ദിവസേന 200 കിലോഗ്രാം ലീഫ് നിർമ്മിക്കുന്ന ഒരു യൂണിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായി വരുന്ന ചിലവ് 5 ലക്ഷം രൂപയാണ്.

സിംഗിൾ ഫേസ് കണക്ഷനും 500 സ്ക്വയർ ഫീറ്റ് സ്ഥലം ഇതിന് ആവശ്യം വരും. ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ട്രെയിനിങ്, വായ്പാ സൗകര്യങ്ങളും ലഭിക്കുന്ന സബ്സിഡി വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ അറിയുവാനായി താഴെ കൊടുക്കുന്നു നമ്പറിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

“AGROPARK, Piravom P O, Ernakulam- 686664
Phone: 0485 – 2242310/ 2242410
Mobile: +91 9446 713 767
E-mail: agroparkpvm@gmail.com”

Leave a Reply