നമുക്കറിയാം, നിലവില്‍ നമ്മുടെ രാജ്യത്തെ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ തിരിച്ചറിയാനാകും. മാത്രമല്ല സ്ഥിരമായി മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോകണം എങ്കിൽ റീ റജിസ്‌ട്രേഷന്‍ ആവശ്യമാണ്. എന്നാൽ ഇപ്പോൾ ഇതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ തീരുമാനം വന്നിട്ടുണ്ട്.
ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ വരുന്നു. ഇതിനെ സംബന്ധിച്ചുള്ള സംവിധാനത്തിന് ആണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. ബി.എച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹന൦ ആണെങ്കിൽ അത് രാജ്യത്ത് എവിടെയും സ്ഥിരമായി ഉപയോഗിക്കാം.
നിലവില്‍ വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് സ്ഥിരമായി കൊണ്ട് പോകുമ്പോൾ ചെയ്യേണ്ട റീ റജിസ്‌ട്രേഷന്‍ ഒഴിവാക്കാനാണ് ബിഎച്ച് സീരീസ്. വാഹന ഉടമക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് നിലവില്‍ ഈ സേവനം ഉപയോഗിക്കാനാവുക. എന്നാൽ ഇപ്പോൾ നാലോ അതിലധികമോ സംസ്ഥാനത്ത് ഓഫിസ് ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി മുതൽ ഉപയോഗപ്പെടുത്താം .
ഈ പുതിയ സംവിധാനം കൂടുതല്‍ ഉപയോഗപ്രദമാകുന്നത് സംസ്ഥാനാന്തര ട്രാന്‍സ്ഫര്‍ ലഭിക്കുന്ന ജോലി ചെയ്യുന്നവര്‍ക്കാണ്. നിലവില്‍ ഇവര്‍ ജോലിക്കായി ഓരോ സംസ്ഥാനത്തേക്ക് സ്ഥിര താമസത്തിനായി പോകുമ്പോഴും വാഹന രജിസ്‌ട്രേഷനും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് ഒരു വര്‍ഷത്തിലേറെ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിനു മോട്ടോര്‍വാഹന നിയമത്തിലെ 47 വകുപ്പു പ്രകാരം വിലക്കുണ്ട്.
