സ്വർണ്ണം പണയം വയ്ക്കുന്നവർക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നമ്മളിൽ മിക്ക ആളുകളും പല അത്യാവശ്യഘട്ടങ്ങളിൽ സ്വർണ്ണം പണയം വെച്ച് വായ്പകൾ എടുക്കാറുണ്ട്. ഇതേപോലെ സ്വർണ്ണപ്പണയ വായ്പകൾ എടുത്തവരും ഇനി ഭാവിയിൽ എടുക്കാൻ പോകുന്ന വരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ ചില നിയമഭേദഗതികൾ സ്വർണ്ണപ്പണയവുമായി ബന്ധപ്പെട്ട് വരുത്തിയിരിക്കുകയാണ്. ഇപ്പോൾ റിസർവ് ബാങ്ക് സ്വർണ്ണപ്പണയ വായ്പകളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. അതേപോലെ വായ്പാക്കാരന് കുറച്ചധികം കടമ്പകളും ബുദ്ധിമുട്ടുകളും തരണം ചെയ്യേണ്ടതായും വരുന്നതായിരിക്കും. നമുക്കറിയാം കോവിഡ് മഹാമാരി ലോകത്തിലെ തന്നെ സാമ്പത്തിക വ്യവസ്ഥിതിയെ തകിടംമറിച്ചു കൊണ്ടിരിക്കുകയാണ്.

ഇതിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ എന്ന വേർതിരിവില്ലാതെ തന്നെ ഏവരും തന്നെ അവരുടേതായ നിലയിൽ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ട്. ഇതിൽ ഇടത്തരം കുടുംബക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ വർദ്ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധിയും അതേപോലെ പെട്ടെന്നുണ്ടാകുന്ന മെഡിക്കൽ ആവശ്യങ്ങൾക്കും ആളുകൾ സ്വർണ്ണ വായ്പയാണ് ആശ്രയിക്കുന്നത്. 2021 മെയിൽ അവസാനിച്ച 12 മാസക്കാലയളവിൽ വാണിജ്യ ബാങ്കുകളുടെ സ്വർണ്ണപ്പണയ വായ്പ വിഭാഗങ്ങളുടെ വിഭാഗത്തിൽ വായ്പ വളർച്ച 33.8 ആയി വർധിച്ചിരിക്കുകയാണ്. ഇതിന് പ്രധാനപ്പെട്ട ഒരു കാരണം പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് വേണ്ടി ആളുകൾ അവരുടെ പക്കലുള്ള സ്വർണ്ണം പണയം വെക്കുന്നതാണ്.

നമുക്കറിയാം ഒട്ടുമിക്ക ആളുകളും അർബൻ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും ആണ് പണയം വെക്കുന്നതിന് വേണ്ടി കൂടുതൽ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ അർബൻ ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും സ്വർണ്ണപ്പണയ വായ്പകളിൽ ഇപ്പോൾ റിസർബാങ്ക് പിടിമുറുക്കാൻ ഒരുങ്ങുകയാണ്. ഇതുപ്രകാരം 90 ദിവസം കഴിഞ്ഞ സ്വർണ്ണപ്പണയ വായ്പ പുതുക്കി നൽകരുതെന്നാണ് കർശനമായി പറയുന്നത്. നിശ്ചിത ദിവസം കഴിഞ്ഞു തിരിച്ചടച്ചില്ലെങ്കിൽ വായ്പക്കാരനെ കുടിശ്ശികക്കാരൻ ആയി കണക്കാക്കും എന്നാണ് പുതിയ പ്രസ്താവന. ഈ നിർദ്ദേശം ബാങ്കുകൾ പാലിച്ചില്ലെങ്കിൽ കർശനമായ നടപടികൾ ബാങ്കുകൾക്കെതിരെയും സ്വീകരിക്കുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോഴത്തെ അറിയിപ്പ്. ഇതിനു മുന്നേ അർബൻ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും സ്വർണ്ണം പണയം വെച്ച് എടുക്കുന്ന വായ്പ 90 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ പലിശ അടച്ചു പുതുക്കി വയ്ക്കാൻ സാധിക്കുമായിരുന്നു.

എന്നാൽ ആ ഒരു സാഹചര്യത്തിലാണ് ഇപ്പോൾ റിസർവ് ബാങ്ക് കർശന നടപടിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതുപ്രകാരം 90 ദിവസത്തിനുശേഷം പണയം പുതുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. വായ്പാ കാലാവധി കഴിഞ്ഞു തിരിച്ചടച്ചില്ലെങ്കിൽ നിഷ്ക്രിയ ആസ്തിയായി കണക്കാക്കാൻ ആണ് ബാങ്കിൻറെ നിർദ്ദേശം. ഇതുപ്രകാരം 91 ദിവസം ആയാൽ പണയം പുതുക്കാൻ ആവില്ല എന്നാണ് നിയമം. മുഴുവൻ തുകയും പലിശയും ചേർത്ത് അടച്ച് പണയം എടുക്കണമെന്നാണ് പുതിയ നടപടി. അടക്കാത്ത പക്ഷം സ്വർണ്ണം ലേലത്തിൽ നൽക്കാമെന്നും ആണ് പുതിയ നിർദ്ദേശം. ഇങ്ങനെ വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കാത്തതിനാൽ സംസ്ഥാനത്തെ നാലു ബാങ്കുകളിൽനിന്നും കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പിഴ ഈടാക്കിയിരുന്നു. പ്രാഥമിക സഹകരണ സംഘങ്ങൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ഈ നിബന്ധനകൾ ബാധകമായിരിക്കുന്നതല്ല.

Leave a Reply