സ്വർണം വിൽക്കുന്നതിന് പകരം ഇങ്ങനെ ചെയ്താ മതി

ഭാവിയിലേക്ക് ഉള്ള ഒരു കരുതൽ ആയിട്ടാണ് നാമെല്ലാം സ്വർണത്തെ കാണുന്നത് . പെട്ടെന്നുള്ള ഒരു ആവശ്യത്തിന് വേണ്ടി സ്വർണം പണയം വെക്കുന്ന രീതിയാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും ചെയ്തു വരുന്നത്. മറ്റു ലോണുകളെ അപേക്ഷിച് ചെറിയ പലിശ നിരക്കിലൂടെ നമുക്ക് സ്വർണ്ണപ്പണയത്തിലൂടെ വായ്‌പ നേടാൻ സാധിക്കുന്നു. ആദ്യമൊക്കെ നമുക്ക് പണയം വെക്കുന്ന സ്വർണത്തിന്റെ യഥാർത്ഥ മാർക്കറ്റ് വാല്യൂവിന്റെ എഴുപത്തിയഞ്ചു ശതമാനം മാത്രമായിരുന്നു വായ്‌പയായി കിട്ടിയിരുന്നുള്ളു .

എന്നാൽ ഈ നിയമം മാറ്റിതിരുത്തിക്കൊണ്ട് ആർ ബി ഐ പുതിയ ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ് . ഇത് പ്രകാരം പണയം വെക്കുന്ന സ്വർണ്ണത്തിന്റെ യഥാർത്ഥ മാർക്കറ്റ് വാല്യൂവിന്റെ 90 ശതമാനവും വായ്പയായി നൽകണമെന്നാണ് ബാങ്കുകൾക്ക് ഉത്തരവ് നൽകിയിരിക്കുന്നത് . ഈ ഒരു ആനുകൂല്യം കാർഷികേതര വായ്പകൾക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ . ഇത് പ്രകാരം ഉപഭോക്താക്കൾക്ക് കൂടുതൽ പണം മുൻപത്തെ അതെ പലിശ നിരക്കിൽ തന്നെ നേടാൻ അവസരം വന്നിരിക്കുകയാണ് . നമുക്ക് അറിയാം കോവിഡ് 19 എന്ന മഹാമാരി ലോക ജനതയെ തന്നെ എല്ലാ രീതിയിലും തളർത്തിയിരിക്കുകയാണ് .

അത് കൊണ്ട് ജനങ്ങളുടെ ആവശ്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ആർ ബി ഐ ഇങ്ങനെ ഒരു മാർഗ നിർദ്ദേശം പുറപ്പെടുവിച്ചത്.
ഇത്തരത്തിൽ കൂടുതൽ പണം വായ്പയായി കിട്ടുമ്പോൾ ആളുകൾക്ക് സ്വർണ്ണം വിൽക്കേണ്ടി വരുന്നില്ല . മറിച്ചു പണയം വെച്ച് തന്നെ അവർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നു . പണയം വെക്കുന്നതിലൂടെ സാവധാനം അത് തിരിച്ച തങ്ങളുടെ കൈകളിലേക്ക് തന്നെ തിരിച്ചു പിടിക്കാനും അങ്ങനെ തങ്ങളുടെ ആസ്തി നിലനിർത്താനും ഉപഭോക്താവിന് സാധിക്കുന്നു .

ഭാവിയിൽ വായ്‌പ തുക തിരിച്ചടക്കാൻ സാധിക്കുകയില്ല എന്ന ഉറപ്പുള്ളവർ മാത്രമേ സ്വർണ്ണം വിൽക്കാൻ വേണ്ടി തയ്യാറാകേണ്ടതുള്ളൂ. സ്വർണ്ണപ്പണയത്തിലൂടെ കുറഞ്ഞത് 1500 രൂപ മുതൽ പരമാവധി 1 കോടിയിൽ കൂടുതൽ തുക നമുക്ക് വായ്പയായി ലഭിക്കുന്നു . അത് പോലെ സ്വർണപ്പണയ വായ്പ തിരിച്ചടവ് കാലയളവ് 3 മാസം മുതൽ 3 വർഷം വരെയാണ് . 2021 മാർച് 31 വരെ നമുക്ക് സ്വർണ്ണം പണയം വെക്കുമ്പോൾ അതിന്റെ 90 ശതമാനം തുകയും ലഭിക്കും .

Leave a Reply