നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് “www.goashipyard.in” എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ ജൂൺ 4, 2021 മുൻപായി സമർപ്പിക്കാം, തസ്തിക തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ. ശമ്പളം. വിദ്യാഭ്യാസ യോഗ്യത. അപേക്ഷിക്കേണ്ട രീതി. പ്രായപരിധി തുടങ്ങിയുള്ള വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ജനറൽ ഫിറ്റർ തസ്തികയിൽ അഞ്ച് ഒഴിവുകളുണ്ട്. ഫിറ്റർ ട്രൈഡിൽ ITI അല്ലെങ്കിൽ ITI &NCTVT സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഉള്ളവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
ഇലക്ട്രിക്കൽ മെക്കാനിക് തസ്തികയിൽ ഒരു ഒഴിവുണ്ട്. പത്താംക്ലാസ് ജയിച്ചവർക്കും ഇലക്ട്രീഷ്യൻ ട്രേഡിൽ ITI പാസായവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
കൊമേർഷ്യൽ അസിസ്റ്റൻറ് തസ്തികയിൽ ഒരു ഒഴിവുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി എടുത്തവർക്കും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ 3 ഒഴിവുകളുണ്ട്. ഷിപ്പ് ബിൽഡിങ് എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എൻജിനീയറിങ്ങിൽ കുറഞ്ഞത് രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ് കഴിഞ്ഞവർക്കും കുറഞ്ഞത് രണ്ടുവർഷം പ്രവർത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
അൺസ്കിൽഡ് പോസ്റ്റിൽ 25 ഒഴിവുകളുണ്ട്. SSC കൂടാതെ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
എഫ്.ആർ.പി ലാമിനേറ്റർ തസ്തികയിൽ 05 ഒഴിവുകളുണ്ട്. ഷിപ് ബിൽഡിംഗ് / മെക്കാനിക്കൽ എൻജിനീയറിങ്ങിൽ (എഫ്.ആർ.പി വിഷയം ഉൾപ്പെടെ) കുറഞ്ഞത് രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ് കഴിഞ്ഞവർക്കും കുറഞ്ഞത് രണ്ടുവർഷം പ്രവർത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
ഇ.ഓ.ടി ക്രെയിൻ ഓപ്പറേറ്റർ തസ്തികയിൽ 10 ഒഴിവുകളുണ്ട്. എസ് സി കൂടാതെ ഐടിഐ ഉണ്ടായിരിക്കണം കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
വെൽഡർ തസ്തികയിൽ 26 ഒഴിവുകൾ ഉണ്ട്. വെൽഡർ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ ITI & NCTVT കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
സ്ട്രക്ചറൽ ഫിറ്റർ തസ്തികയിൽ സ്ട്രക്ചറൽ ഫിറ്റർ/ ഫിറ്റർ/ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ITI & NCTVT സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
നഴ്സ് തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. ബിഎസ്സി നേഴ്സിങ് അല്ലെങ്കിൽ നഴ്സിങ്ങിൽ കുറഞ്ഞത് രണ്ടുവർഷത്തെ ഡിപ്ലോമ ഉള്ളവർക്കും രണ്ടുവർഷം പ്രവർത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
ട്രെയിനി കലാസി തസ്തികയിൽ 9 ഒഴിവുകളുണ്ട്. എസ്.എസ്.സി കൂടാതെ ഫിറ്റർ / ഫിറ്റർ ജനറൽ ട്രേഡിൽ ഐടിഐ ഉള്ളവർക്ക് അപേക്ഷിക്കാം.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
