നമുക്കറിയാം, രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കൂട്ടരിൽ ഒന്ന് കർഷകർ ആണ്. അത് കൊണ്ട് തന്നെ ഒരു സാമ്പത്തിക സുരക്ഷിതത്വവും ഇവർക്കില്ല.ഇതിനായി കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഒരു പദ്ധതി ആണ് പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി. ഈ പദ്ധതി വഴി ഒരു വർഷം 6000 രൂപയാണ് കർഷകർക്ക് നൽകുന്നത്. ചെറുകിട, നാമമാത്ര കർഷകർക്ക് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നിലവിൽ ഭൂപരിധി 5 ഏക്കറിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. കൃഷി ഭൂമിക്ക് കരം അടയ്ക്കുന്നവരെ സംബന്ധിച്ചു ഇതൊരു ആശ്വാസ വാർത്ത തന്നെയായിരിക്കും. ആധാർ -അപേക്ഷ പേര് തിരുത്തണം ,കൂടുതലറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
ആധാർ കാർഡിൽ കൊടുത്തിരിക്കുന്ന പേര് അല്ല അപ്ലിക്കേഷൻ ഫോമിൽ കൊടുത്തത് എങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല എന്നാണ് പുതിയ വിവരം.3 ഗഡുക്കളായി ആകും ഈ സാമ്പത്തിക സഹായം ജനങ്ങളിലേക്ക് എത്തുന്നത്. 4 മാസം കൂടുമ്പോൾ 2000 രൂപ വീതം ആകും വിതരണം, അങ്ങനെ അകെ മൊത്തം 6000 രൂപ.ഈ വർഷത്തെ 2 ഗഡുക്കൾ വിതരണം ചെയ്തു കഴിഞ്ഞു. നിലവിൽ ഈ സേവനം ലഭ്യമാക്കുന്നവർക്ക് പുതുക്കേണ്ട ആവശ്യമില്ല.ഇനി മുൻപ് കിട്ടിയിട്ടുണ്ട്, അത് കഴിഞ്ഞു എന്തോ കാരണത്താൽ ഇത് മുടങ്ങി പോയവരുണ്ട്. അവർക്ക് സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ കഴിയും. ആധാർ കാർഡ് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ ഒക്കെ ഉപയോഗിച്ച് ഈ പദ്ധതിയുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും.
ഔദ്യോഗിക വെബ്‌സൈറ്റിയിൽ ഫാർമേഴ്‌സ് കോർണർ എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക. അത് വഴി അപേക്ഷയിൽ വന്ന തെറ്റുകൾ മാറ്റാനാകും. ബാങ്ക് അക്കൗണ്ട് ആണെങ്കിൽ കൃഷി ഭവനുമായി ബന്ധപ്പെട്ടാൽ ഇതിനുള്ള പോംവഴി അറിയാൻ സാധിക്കും. ഇനി അധാർകാർഡിലെ പേരും അപേക്ഷയിലെ പേരും വ്യത്യാസമയത് കൊണ്ടാകാം. അങ്ങനെയുള്ളവർ പേര് എഡിറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ ഒഫീഷ്യൽ വെബ്സൈറ്റിൽ ലഭ്യമാണ്.അക്ഷ കേന്ദ്രങ്ങൾ വഴിയോ ജനസേവന കേന്ദ്രങ്ങൾ വഴിയോ നിങ്ങളുടെ അപേക്ഷയിൽ വന്ന തെറ്റ് തിരുത്താനാകും. സർക്കാർ ജോലി ഉള്ളവർക്ക് അപേക്ഷിക്കാൻ ആകില്ല. അപേക്ഷിക്കാൻ ആഗ്രഹമുള്ളവർക്ക് ജനസേവ കേന്ദ്രങ്ങൾ വഴി ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കാൻ അവസരമുണ്ട്.
അപേക്ഷ ഓൺലൈനായി അപ്ലൈ ചെയ്ത് കഴിഞ്ഞാൽ ബന്ധപ്പെട്ട കൃഷി ഭവനിൽ രേഖങ്ങളുമായി എത്തിയാൽ മതിയാകും. മുൻ വർഷങ്ങളിൽ കരം അടച്ചതിന്റെ പകർപ്പ്, അധാർകാർഡിന്റെ പകർപ്പും റേഷൻ കാർഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കും കയ്യിൽ കരുതണം. ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമാണ് ഇത് ലഭിക്കുക. സ്വന്തമായി കൃഷി ഭൂമിയുള്ളവർക്കും പാട്ടത്തിന് ഭൂമി എടുത്ത് കൃഷി നടത്തുന്നവർക്കും ഈ അവസരം ലഭിക്കും.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുക.
