നോർത്ത് ഈസ്റ്റേൺ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് ലാൻഡ് മാനേജ്‌മെന്റ്റ് (NERIWALM) ആസ്സാം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. Accountant (1ഒഴിവ് ), Junior Engineer (Civil) (1ഒഴിവ് ), Field Assistant (1ഒഴിവ് ), Technical Assistant (2 ഒഴിവുകൾ)Laboratory Assistant (1ഒഴിവ് ) എന്നീ തസ്തികകളിലേക്ക് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു 60 ദിവസം മുൻപായി അപേക്ഷിക്കാം. 19.03.2020 തീയതി ആണ് നോട്ടിഫിക്കേഷൻ പുറത്തിറക്കിയത് . യോഗ്യതയുള്ളവരും നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്നത് പോലെ അപ്പ്ലിക്കേഷനും ആവശ്യമുള്ള രേഖകളും താഴെ പറയുന്ന വിലാസത്തിൽ അയക്കുക.
Accountant തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന 35400 രൂപ മുതൽ 112400 രൂപ വരെയാണ് ശമ്പളം. 30 വയസ്സ് വരെയാണ് പ്രായപരിധി. (ഉയർന്ന പ്രായത്തിലുള്ള ഇളവ് അർഹതപ്പെട്ട വിഭാഗക്കാർക്ക് സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് ലഭിക്കുന്നതായിരിക്കും.ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രീ പാസ്സായിക്കരിക്കണം, കൂടാതെ ൨ വർഷത്തെ പ്രവർത്തി പരിചയവും ആണ് ആവശ്യമായ യോഗ്യത. Junior Engineer തസ്തികയിൽ 35400 – 112400 രൂപയാണ് ശമ്പളം. 18-27 ആണ് പ്രായപരിധി. സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ സിവിൽ എഞ്ചിനീറിങ്ങിൽ ഡിഗ്രിയാണ് ആവശ്യമായ യോഗ്യത.
Field Assistant തസ്തികയിൽ 29200 മുതൽ 92300 രൂപയാണ് ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18-27 ആണ് പ്രായപരിധി. ആഗിരകൾച്ചറൽ അല്ലെങ്കിൽ സിവിൽ എഞ്ചിനീറിങ്ങിൽ ഡിഗ്രീ , കൂടാതെ പ്രവർത്തി പരിചയവും ആവശ്യമാണ്. Laboratory Assistant തസ്തികയിൽ 29200 രൂപ മുതൽ 92300 രൂപ വരെയാണ് ശമ്പളം.ആഗിരകൾച്ചറൽ സയൻസിൽ ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. Technical Assistant 29200 മുതൽ 92300 രൂപ വരെയാണ് ശമ്പളം. ആഗിരകൾച്ചറൽ അല്ലെങ്കിൽ സിവിൽ എഞ്ചിനീറിങ്ങിൽ ഡിഗ്രീ , കൂടാതെ 2 പ്രവർത്തി പരിചയവും ആണ് ആവശ്യമായ യോഗ്യത.
യോഗ്യതയുള്ളവരും താല്പര്യമുള്ളവരും നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കൊടുത്തിട്ടുള്ള അപേക്ഷ പൂരിപ്പിച്ചു ആവശ്യമുള്ള രേഖകളും കൂടെ The Director, NERIWALM, Dolabari, Tezpur, P.O.- Kaliabhomora784027 (Assam) എന്ന വിലാസത്തിൽ അയക്കുക. 18.05.2020 ആണ് അവസാന തീയതി.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
