പോസ്റ്റ് ഓഫിസിൽ നിന്നും നമ്മുക്ക് ലഭിക്കുന്ന നിരവധി സ്കീമുകൾ ഉണ്ട്. പദ്ധതികളിൽ അധികവും ചെറിയ തുക നിക്ഷേപിച്ചു വലിയ തുക തിരിച്ചു കിട്ടുന്നവ ആണ് . പോസ്റ്റ് ഓഫീസ് സ്കീമുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് അതിന്റെ നിബന്ധനകൾ കൂടി നമ്മൾ മനസ്സിലാക്കിയിരിക്കണം. കേന്ദ്ര സർക്കാർ പദ്ധതികളുടെ പലിശ നിരക്ക് ഇടക്ക് ഉയർത്തുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ ഗുണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മിക്ക പദ്ധതികൾക്കും പലിശ നിരക്ക് കൂട്ടിയിരുന്നു.
പല പദ്ധതികൾക്കും സ്ഥിരം നിക്ഷേപകങ്ങൾക്ക് കിട്ടുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ പലിശ കിട്ടുന്നുണ്ട്. പോസ്റ്റ് ഓഫീസ് വഴി നിങ്ങൾ തുടങ്ങാൻ കഴിയുന്ന ചില സ്കീമുകൾ ഇവയാണ്, സേവിംഗ്സ് അക്കൗണ്ട്, നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്, നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്, നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട്, പബ്ലിക് പ്രൊവിഡന്റ്സ് ഫണ്ട്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്സ് അക്കൗണ്ട്, കിസാൻ വികാസ് പത്ര അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയവ.
ഒരു കോടി രൂപ കിട്ടുന്ന പദ്ധതി ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ എൻഎസ്‌സി, പിപിഎഫ് അക്കൗണ്ടുകളാണ് ഏറ്റവും ഉത്തമം. ഈ പദ്ധതി വഴി ദിവസേന 300 അല്ലെങ്കിൽ 400 രൂപ നിക്ഷേപിക്കുന്നവർക്ക് 26.8 വർഷമോ 23.5 വർഷമോ കൊണ്ട് ഒരു കോടി സമ്പാദിക്കാനാവും. നിങ്ങൾ 365 ദിവസം 300 രൂപ അടയ്ക്കാൻ കഴിഞ്ഞാൽ വർഷാവസാനം നിങ്ങളുടെ അക്കൗണ്ടിൽ 1,09,500 രൂപ ഉണ്ടാകും. പരമാവധി 1.5 ലക്ഷം വരെ ഈ പദ്ധതിയിൽ ഓരോ വർഷവും നിക്ഷേപിക്കാനാവും.
ഇനി ഇപ്പോഴത്തെ 7.9 ശതമാനം പലിശ നിരക്കിൽ കണക്ക് കൂട്ടിയാൽ 26.8 വർഷം കൊണ്ട് അക്കൗണ്ടിൽ ഒരു കോടി രൂപ ഉണ്ടായിരിക്കും. പക്ഷെ അഞ്ചിന്റെ ഗുണിതങ്ങളായാണ് പദ്ധതിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ 30 കൊല്ലമായാൽ മാത്രമേ നിക്ഷേപം പിൻവലിക്കാനാവൂ. ഇനി നിങ്ങൾക്ക് ദിവസേന 400 രൂപ നിക്ഷേപിക്കാൻ കഴിഞ്ഞാൽ ഒരു വർഷത്തിൽ നിങ്ങളുടെ അക്കൗണ്ടിൽ 1.46 ലക്ഷം രൂപ നിക്ഷേപിക്കാം.
നിലവിലെ പലിശ നിരക്കിൽ (7.9 % ) കൂട്ടിയാൽ 23.5 വർഷം കൊണ്ട് ഒരു കോടി രൂപ അക്കൗണ്ടിൽ ഉണ്ടാകും. ഈ തുക 25 വർഷം കഴിയുമ്പോൾ പിൻവലിക്കാം. പോസ്റ്റ് ഓഫീസ് സ്കീമുകൾ കുറച്ചു കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ (ഇവിടെ ക്ലിക്ക് ചെയ്യുക) നിന്ന് അറിയാനാവും.
