കോഴിക്കോട് ഐ.ഐ.എമ്മിൽ ഡ്രൈവർ ജോലി നേടാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കോഴിക്കോട് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ ജനുവരി 6, 2022 മുൻപായി സമർപ്പിക്കുക. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക.

ഡ്രൈവർ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്കും ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

18,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. 40 വയസ്സാണ് പരമാവധി പ്രായപരിധി. എഴുത്തുപരീക്ഷയുടെയും ഡ്രൈവിംഗ് ടെസ്റ്റ് തീയതിയും സമയവും പ്രഖ്യാപിക്കേണ്ടതുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ്ന്റെയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിച്ച് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ഇമെയിൽ എന്നിവ പരിശോധിച്ച് ഇൻറർവ്യൂ വിവരങ്ങൾ മനസ്സിലാക്കേണ്ടതാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക വിജ്ഞാപനം നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply