നമ്മുടെ നാട്ടിലെ എന്ന് മാത്രമല്ല ഇന്ത്യയിലെ തന്നെ സ്ത്രീകൾക്ക് അണിയാൻ വളരെയേറെ ആഗ്രഹമുള്ള ഒന്നാണ് സ്വർണാഭരണങ്ങൾ. അത് കൊണ്ട് തന്നെ സ്വർണത്തിനും അതിന്റെ പണിക്കൂലിയ്ക്കും വില കൂടി വരികയാണ്. ഈ അവസരത്തിൽ വെറും 50 രൂപയ്ക്ക് പോലും എങ്ങനെ സ്വർണം വാങ്ങാം, പണിക്കൂലി ഇല്ലാതെ എങ്ങനെ ഇതിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ജുവല്ലറി ആയി വാങ്ങുന്നത് പണിക്കൂലി വളരെ കൂടുതലാണ്, ഇനി കോയിൻസ് ആയിട്ടാണ് വാങ്ങുന്നതെങ്കിൽ അത് സൂക്ഷിക്കാൻ ബുദ്ധിമുട്ടാകും.
ഇതൊക്കെ കൊണ്ട് തന്നെ ഡിജിറ്റൽ ഗോൾഡ് ഇൻവെസ്റ്റ്മെന്റ് വളരെ നല്ല ഒരു അവസരം തന്നെയാകും. 50 രൂപ കൊടുത്ത് ഇന്ത്യയിൽ ഗോൾഡ് ബീസ് അല്ലെങ്കിൽ ഇ ടി എഫ് എന്ന സ്റ്റോക് എക്സ്ചേഞ്ച് ൽ ലിസ്റ്റ് ആയിട്ടുള്ള ഗോൾഡിന്റെ 1 യൂണിറ്റ് വാങ്ങാൻ സാധിക്കും. ഗോൾഡ് ബീസ് എന്നാൽ എന്തെന്ന് നോക്കാം. ഗോൾഡിന്റെ അതെ വിലയിൽ തന്നെയാണ് ബീസും വാങ്ങാൻ കഴിയുന്നത്. ഇതിനായി നമുക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമുണ്ട്, അതിനായി ഒരു സ്റ്റോക്ക് ബ്രോക്കറുടെ അടുത്ത പോകാം.
ഒരു ഗ്രാമിന്റെ വില, അതിന്റെ 1 ൽ 100 ഭാഗമാണ് ഇതിന്റെ വില. ഉദാഹരണത്തിന് ഗോൾഡിന്റെ വില ഗ്രാമിന് 4900 ആണെങ്കിൽ 49 രൂപയാകും ഒരു യൂണിറ്റിന്റെ അതിന്റെ വില. ഡീമാറ്റ് അക്കൗണ്ട് ഷെയറുകളും ബോണ്ടുകളും വാങ്ങാൻ ഉപയോഗിക്കുന്ന ഒരു അക്കൗണ്ട് ആണ്.ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ, പാൻ കാർഡ്, ആധാർ കാർഡ്, ചെക്ക് ലീഫ് തുടങ്ങിയ രേഖകൽ ആവശ്യമാണ്. ഒരുമിച്ച് പണം മുടക്കാൻ ഇല്ലാത്തവർക്ക് ഇത് ഒരു നല്ല അവസരം തന്നെയാകും.
