സംസ്ഥാന സർകാറിന്റെയും കേന്ദ്രസർക്കാരിന്റെയും സംയുക്ത പങ്കാളിത്തത്തോടെ നടത്തുന്ന ഒരു ആരോഗ്യ സുരക്ഷാ പദ്ധതിയാണിത് . ഈ പദ്ധതിയെ പറ്റി പറയുകയാണെങ്കിൽ പല തരം രോഗാവസ്ഥകൾ കൊണ്ടും അത് പോലെ തന്നെ വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ഒരു കൈത്താങ്ങ് ആയിട്ടാണ്. ഈ പദ്ധതി പ്രകാരം അവരെയൊക്കെ തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ട് വരാം എന്നുള്ള ഒരു ദൃഢ വിശ്വാസമാണ് സര്കാരുകൾക് ഉള്ളത് .
“society for medical assistants for the poor” എന്നാണ് ഈ പദ്ധതിക്ക് നാമകരണം ച്യ്തിട്ടുള്ളത് . ഒരുപാട് ആളുകൾക് ഈ പദ്ധതിയെ പറ്റി വ്യക്തമായ ധാരണ ഇത് വരെയും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഈ പദ്ധതി പ്രകാരം വിവിധ തരം രോഗങ്ങൾക്കും അവയ്ക്കുള്ള ചികിത്സയ്ക്കും അത്പോലെ സർക്കാർ അംഗീകൃത ഹോസ്പിറ്റലുകളിൽ ശസ്ത്രക്രിയകൾക്കും ആണ് സഹായം ലഭിക്കുന്നത് . ചികിത്സക്കും ശസ്ത്രക്രിയയ്ക്കും ആയി ഡോക്ടർസ് സാക്ഷ്യപ്പെടുത്തുന്ന തുകയ്ക്കു ആനുപാതികം ആയിട്ടാകും “society for medical assistant for poor ” എന്ന പദ്ധതി പ്രകാരം തുക ലഭിക്കുന്നത് .
ഈ ഒരു ആനുകൂല്യം ലഭിക്കണമെങ്കിൽ അപേക്ഷകന് വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെ മാത്രമേ ആകാവൂ എന്ന ഒരു നിബന്ധന മാത്രമേ ഉള്ളു .ഇവിടെ റേഷൻ കാർഡ് എ പി എൽ ആണോ ബി പി എൽ ആണോ എന്ന കാര്യത്തിൽ യാതൊരു വിഷയവുമില്ല . ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ,മസ്തിഷ്ക ശസ്ത്രക്രിയകൾ ,കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയകൾ ,കിഡ്നി മാറ്റി വെക്കൽ ശാസ്ത്ര ക്രിയകൾ ,ഡയാലിസിസ് ,കാൻസർ ,കീമോ തെറാപ്പി ,അസ്ഥി മാറ്റി വെക്കൽ ശസ്ത്രക്രിയകൾ ,വധ്യത ചികിത്സ തുടങ്ങി ഒട്ടനവധി ചികിത്സാ രീതികൾക്കായി ഈ പദ്ധതി സാധാരണക്കാരായ ആളുകൾക്കു ഒരു കൈത്താങ്ങ് ആയി മാറും എന്നതിൽ യാതൊരു സംശയവും ഇല്ല.
ഭാരത സ്വാതന്ത്രത്തിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി വന്ന ഒരു പദ്ധതിയാണ് ഇത് . സാധാരണക്കാരുടെ ഉന്നമനത്തിന് പ്രത്യേക പരിഗണന എടുത്ത് കൊണ്ട് തന്നെ നിലവിൽ വന്നതാണ് ഇത് . സംസ്ഥാന സർക്കാർ ഓരോ വർഷവും ഇതിനായി ഒരു തന്നെ വകയിരുത്തുന്നുണ്ട്. അതിന് ആനുപാതികം ആയി കേന്ദ്ര സർക്കാർ കൂടെ ഇതിന് ആനുപാതികമായി തുക നിശ്ചയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു മനസിലാക്കാം. അപേക്ഷ ഫോ൦ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
