10 ദിവസത്തിനുള്ളില്‍ 13 ഹൊറര്‍ സിനിമ കണ്ടാൽ 1300 ഡോളര്‍ കിട്ടും

നിങ്ങൾ 10 ദിവസം കൊണ്ട്​ 13 ഹൊറർ സിനിമകൾ കണ്ടുതീർക്കാന്‍ തയ്യാറാണോ, എങ്കിൽ 1300 ഡോളര്‍ (ഏകദേശം 95000 രൂപ) നിങ്ങൾക്ക് നേടാൻ അവസരം. നിങ്ങൾക്ക് ഈ അതിശയിപ്പിക്കുന്ന ഓഫർ ലഭ്യമാക്കുന്നത് ഫിനാൻസ്​ ബസ്​ എന്ന സ്​ഥാപനമാണ്. ഈ ഒരു പ്രോഗ്രാം മുഖേന ചിത്രത്തിന്‍റെ ബജറ്റ് പ്രേക്ഷകരിൽ സ്വാധീനം ചെലു​ത്തുന്നുണ്ടോ എന്ന്​ പഠിക്കാനാകും എന്നാണ് വിലയിരുത്തൽ.

നിങ്ങൾ ചെയ്യേണ്ടത് ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച്​ ഏറ്റവും പേടിപ്പെടുത്തുന്ന 13 ചിത്രങ്ങൾ കാണുക എന്നതാണ്. സിനിമ കാണുന്ന വ്യക്തിയുടെ ഹൃദയമിടിപ്പ്​ ഫിറ്റ്​ബിറ്റ്​ എന്ന ഉപകരണം ഉപയോഗിച്ച്​ അളക്കുകയും അത് വഴി ഉയർന്ന ബജറ്റിലുള്ള ഹൊറർ ചിത്രങ്ങൾ ചെറിയ ബജറ്റിലുള്ള ചിത്രങ്ങളേക്കാൾ ആളുകളെ പേടിപ്പിക്കുന്നുണ്ടോ എന്ന് കണ്ടു പിടിക്കാൻ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

സിനിമകള്‍ കാണേണ്ട സമയം ഒക്ടോബര്‍ 9 മുതല്‍ 18 വരെയാണ്. 50 ഡോളര്‍ സിനിമകള്‍ ശേഖരിക്കാന്‍ കമ്പനി വേറെ നല്‍കും. സോ, അമിറ്റിവില്ലെ ഹൊറർ, എ ക്വയറ്റ്​ പ്ലേസ്​, എ ക്വയറ്റ്​ പ്ലേസ്-2, കാൻഡിമാൻ, ഇൻസിഡ്യസ്​, ദ ബ്ലെര്‍ വിച്ച്​ പ്രൊജക്​ട്,​ സിനിസ്റ്റർ, ഗെറ്റ്​ ഔട്ട്​, ദ പർജ്​, ഹാലോവീൻ (2018), പാരാനോർമൽ ആക്​ടിവിറ്റി, അനബല്ലെ എന്നീ സിനിമകളാണ് ഇതിൽ പങ്കെടുക്കുന്നവർ കാണേണ്ടത്.

താല്പര്യമുള്ളവർക്ക് സെപ്തംബര്‍ 16 വരെ അപേക്ഷിക്കാമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിൽ താമസിക്കുന്ന 18 വയസിന്​ മുകളിൽ പ്രായമുള്ളവര്‍ക്ക്​ മാത്രമാണ്​ ഇതിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത് . സിനിമ കാണാന്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പ്രഖ്യാപിക്കുന്നത് ഒക്​ടോബർ 01,2021 ആയിരിക്കും.

Leave a Reply