ഇന്റലിജൻസ് ബ്യുറോയിൽ പുതിയ വിജ്ഞാപനം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. റീജിയണൽ ഡയറക്ടർ, ഡെപ്യൂട്ടി സെൻട്രൽ ഇൻറലിജൻസ് ഓഫീസർ, അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ സയൻറിഫിക് ഓഫീസർ ഗ്രേഡ് II, ജൂനിയർ റിസർച്ച്/ ഓഫീസർ അസിസ്റ്റൻറ്, എൻജിനീയർ അസിസ്റ്റൻറ് സർവ്വേയർ തസ്തികകളിലായി 28 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 28 2021 മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.

റീജണൽ ഡയറക്ടർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. 50 വയസ്സാണ് പരമാവധി പ്രായപരിധി. എം എസ് സി ആണ് ആവശ്യമായ യോഗ്യത. കുറഞ്ഞത് പത്തു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഡെപ്യൂട്ടി ഓഫീസർ തസ്തികയിൽ ആവശ്യമായ യോഗ്യത എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ബി എസ് സി ആണ്. അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത മാസ്റ്റേഴ്സ് ഡിഗ്രി ആണ്. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ശേഷം യോഗ്യത ഉണ്ടെങ്കിൽ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 28, 2021. ഒഫീഷ്യൽ വെബ്സൈറ്റ് ലിങ്ക്, ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്, ഔദ്യോഗിക നോട്ടിഫിക്കേഷൻ  എന്നിവ താഴെ കൊടുത്തിട്ടുണ്ട്.

 

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ലിങ്ക്
ഒഫീഷ്യൽ വെബ്സൈറ്റ് ലിങ്ക്

Leave a Reply