തേങ്ങാ പൊളിച്ചു ആയിരങ്ങൾ സമ്പാദിക്കാം

സ്വന്തമായി ഒരു തൊഴിൽ അതും ചെറിയ മുതൽ മുടക്കിൽ തുടങ്ങാൻ ആകുമോ എന്നാണ് ഒട്ടുമിക്ക ആളുകളും അന്വേഷിക്കുന്നത്. യാത്രക്കാരും നാളീകേര കർഷകർക്കും വളരെ ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ വിവരിക്കുന്നത്. ഒരുപാട് തേങ്ങാ ലഭിക്കുന്ന ഒരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് പക്ഷെ തെങ്ങിൽ കയറാനും തേങ്ങാ പൊളിക്കാനും ആളെ കിട്ടാറില്ല. ഒരുപാട് തേങ്ങാ വിളവെടുക്കുകയും വിൽക്കുകയും ചെയ്യുന്ന കർഷകരെ സംബന്ധിച്ചു തേങ്ങാ പൊളിക്കാൻ ആളെ കിട്ടിയില്ലെങ്കിൽ അത് ഭയങ്കര ബുദ്ധിമുട്ടാകും. ഒരു രൂപയാണ് ഒരു തേങ്ങാ പൊളിക്കാനുള്ള വില നൽകുന്നത്.

എന്നാൽ ഇവിടെ പരിചയപ്പെടുത്തുന്ന ഒരു മെഷീൻ ഉപയോഗിച്ച് ഒരാൾ ഒരു ദിവസം ചെയ്യുന്ന ജോലി ഒരു മണിക്കൂറിൽ ചെയ്യാനാകും. ആർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഈ മെഷീൻ ഉപയോഗിച്ച് നിങ്ങൾക്ക് നല്ലൊരു ബിസിനസ് തുടങ്ങാൻ ആകും. ഇതിന്റെ വില ഏകദേശം 1,40,000 രൂപയാണ്. അഗ്രികൾച്ചറൽ ഡിപ്പാർട്മെന്റുമായി ബന്ധപ്പെട്ടാൽ ഏകദേശം 50% സബ്സിഡിയോട് കൂടി ഈ മെഷീൻ വാങ്ങാനാകും. ഒരു ദിവസം 8 മണിക്കൂർ ഈ മെഷീൻ ഉപയോഗിച്ച് ജോലി ചെയ്താൽ ഏകദേശം 8000 രൂപ സമ്പാദിക്കാം. വീട്ടിലെ കറണ്ടിൽ പ്രവർത്തിക്കുന്ന ഈ ഓട്ടോമാറ്റിക് മെഷീൻ ഒരു മണിക്കൂറിൽ 1000 തേങ്ങാ പൊളിക്കും.

ഇത് ഓട്ടോമാറ്റിക് ആയത് കൊണ്ട് തന്നെ നിങ്ങൾക്ക് സ്വന്തമായി ഇത് പ്രവർത്തിപ്പിക്കാൻ കഴിയും, ഒരു ജോലിക്കാരനെ ഉപയോഗിച്ച് ഈ ബിസ്സിനെസ്സ് ചെയ്യാനാകും . അല്ലെങ്കിൽ ദിവസേന മെഷീൻ വാടകക്ക് കൊടുത്താലും നല്ലൊരു വരുമാനം ലഭിക്കുന്നതാണ്. തേങ്ങാ പൊളിച്ചു നൽകും എന്ന പേരിൽ പരസ്യം നൽകിയാൽ ഈ ബിസിനസ് വളരെ വിജയ സാധ്യത കൂടിയതാണ്. ചെറിയ മുതൽമുടക്കിൽ തുടങ്ങാവുന്ന ബിസിനസ് അന്വേഷിക്കുന്നവർക്ക് വേണ്ടി ഷെയർ ചെയ്യുക. മെഷീൻ എവിടെ നിന്നും വാങ്ങാമെന്നും അതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ ബന്ധപ്പെടുക.മെഷീൻ വാങ്ങാനുള്ള വിലാസം (ARS engineering , Door no.1, SF.no 394/2, Thirumalai nagar, Chettipalayam road, Malumachampatti, കോയമ്പത്തൂർ – 641050, തമിഴ്നാട് ).

Leave a Reply