30 രൂപയ്ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്

ആയുഷ്മാൻ ഭാരത് യോജന അഥവാ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന പദ്ധതിയിലൂടെ ഇന്ത്യയിലുള്ള നിർധനരായ 50 കോടിയിലധികം ആളുകൾക്ക് ഉയർന്ന നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ ലഭിക്കുന്നു. PMJAY പദ്ധതിയിലൂടെ പ്രതി വർഷം 5 ലക്ഷം രൂപയുടെ ആജീവനാന്ത ആരോഗ്യ ഇൻഷുറൻസ് വെറും 30 രൂപയ്ക്ക് ലഭിക്കും. ആർ എസ് ബി വൈ പദ്ധതിയിൽ ഉള്ളവർക്കും ഈ പദ്ധതിയിൽ ചേരാൻ നടപടി ക്രമങ്ങൾ ആവശ്യമില്ല. ഈ പദ്ധതിയിൽ നിങ്ങൾ അർഹർ ആണോയെന്നറിയാൻ www.pmjay.gov.in എന്ന വെബ്സൈറ്റിൽ am … Read more

മുദ്ര വായ്പ എടുക്കാൻ ചെയ്യേണ്ടത്.

ഒരു ഈട് പോലും നല്‍കാതെ ലോണ്‍ എടുക്കാം.50,000 രൂപ വരെ പ്രധാന മന്ത്രിയുടെ മുദ്ര യോജന വഴി ലഭിക്കും.Micro Units Development and Refinance Agency Bank (മുദ്ര ബാങ്ക് ) സംരംഭം തുടങ്ങുന്നവർക്ക് ഒരു സഹായം കൊടുക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി വഴിയുള്ള ആനുകൂല്യം ലഭിക്കുന്നത്. നിര്മ്മാണ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സേവന സ്ഥാപനങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളത് വികസിപ്പിക്കുന്നതിനും ഈ പദ്ധതി വഴി സഹായം ലഭിക്കുന്നതാണ്. ആർക്കൊക്കെയാണ് ഈ ലോൺ ലഭിക്കുന്നതെന്നും … Read more

വാഹനം ഓടിക്കുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് അടക്കാം

വാഹന ഇൻഷുറൻസുകൾ നമ്മൾ ഓരോ വർഷവും പുതുക്കാറാണ് പതിവ്. അത് നമ്മൾ ഉപയോഗിക്കാതെ വീട്ടിൽ കിടക്കുന്ന വാഹനം ആണെങ്കിലും ശെരി. വിദേശത്തു ജോലി നോക്കുന്നവർ അത് പോലെ മറ്റുള്ള സംസ്ഥാനങ്ങളിൽ ഒക്കെ ജോലി നോക്കുന്നവർ വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് നാട്ടിൽ വരുന്നത്. അത് കൊണ്ട് തന്നെ വാഹനം ഉപയോഗിക്കുന്നത് വളരെ കുറവായിരിക്കും. അത്തരക്കാർക്ക് ഉപയോഗപ്രദമായ ഒരു ഇൻഷുറൻസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.നമ്മൾ വാഹനം എത്ര കിലോമീറ്റർ ഓടിക്കുന്നവോ, അതിനനുസരിച്ചു മാത്രം ഇൻഷുറൻസ് … Read more

ധനസഹായം ലഭിക്കുന്നവരുടെ ലിസ്റ്റ് ഉടന്‍.

കോവിഡ് 19 പശ്ചാത്തലത്തിൽ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിചിരുന്നു.ഇതിന്റെ ഭാഗമായി ഇത് വരെ സർക്കാരിന്റെ മറ്റു ധനസഹായമോ അല്ലെങ്കിൽ പെൻഷനുകളോ ലഭിക്കാത്തവർക്ക് 1000 രൂപ സഹായം ലഭിക്കും. BPL കാർഡ് ഉടമകൾക്കാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇനി കുറച്ചു മുൻപ് ക്ഷേമനിധി വഴി സഹായം ചെയ്തിരുന്നു, ഈ ആനുകൂല്യം ലഭിച്ചവരും അതിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവർക്കും ഈ തുക ലഭിക്കില്ല. ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഇതിന്റെ വിതരണം മെയ് 14 മുതൽ സഹകരണ ബാങ്കുകൾ വഴി … Read more

പ്രസവത്തിനും കവറേജ് ലഭിക്കുന്ന പോളിസികൾ.

നമ്മുടെ രാജ്യത്ത് പ്രസവത്തിന് കവറേജ് കൊടുക്കുന്ന ഏതൊക്കെ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ആണ് ലഭ്യമാകുന്നതെന്ന് നോക്കാം. ചില കമ്പനികൾ അവരുടെ ചില പ്രൊഡക്ടുകൾക്ക് മാത്രമാണ് പ്രസവത്തിന് ഹെൽത്ത് ഇൻഷുറൻസ് കവറേജ് നൽകുന്നത്. ഇത്തരത്തിൽ ഉള്ള പോളിസികൾ എടുക്കുന്നതിന് മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമത്തേത് വെയ്റ്റിംഗ് പീരിയഡ് ആണ് . പോളിസി എടുത്ത് അവർ നിശ്ചയിച്ചിട്ടുള്ള വെയ്റ്റിംഗ് പീരീഡ് കഴിഞ്ഞാൽ മാത്രമാണ് കവറേജ് ലഭിക്കുന്നത്. മിക്ക കമ്പനികൾക്കും 2 മുതൽ 4 മാസം വരെയാണ് വെയ്റ്റിംഗ് … Read more

അക്കൗണ്ടിൽ ഗ്യാസ് സബ്‌സിഡി പണം വരുന്നുണ്ടോ എന്നറിയാം

ഒരുപാട് പേർ ചോദിക്കുന്ന സംശയ൦ ആണ് എൽ‌പി‌ജി സബ്‌സിഡി അവരുടെ ബാങ്ക് അക്കൗണ്ടിൽ വന്നോ എന്ന് എങ്ങനെ അറിയാം എന്നത്.ഒരുപാട് പേരും ഈ ഒരു ചെറിയ ആവശ്യത്തിന് വേണ്ടി ബാങ്ക് വരെ പോകേണ്ടി വരുന്നുണ്ട്.എന്നാൽ ഇവിടെ അതിനെക്കുറിച്ചാണ് വിവരിക്കുന്നത്.ആർക്കും എൽ‌പി‌ജി സബ്‌സിഡി ബാങ്കിൽ വന്നോ എന്ന് ഓൺലൈനായി തന്നെ ചെക്ക് ചെയ്യാവുന്നതാണ്.അതിന് ഏത് വെബ്സൈറ്റിൽ ആണ് സന്ദർശിക്കേണ്ടത്,മറ്റു വിവരങ്ങൾക്കും തുടർന്ന് വായിക്കുക.സബ്സിഡി സ്കീമിന് കീഴിൽ എൽ‌പി‌ജി കിട്ടുന്ന ഉപഭോക്താക്കൾക്ക് നിശ്ചിത വിലയ്ക്ക് എൽപിജി സിലിണ്ടറുകൾ ലഭിക്കും, ചിലത് … Read more

300 രൂപ നിക്ഷേപിച്ചാൽ മതി. തിരിച്ചു 1 കോടി കിട്ടും.

പോസ്റ്റ് ഓഫിസിൽ നിന്നും നമ്മുക്ക് ലഭിക്കുന്ന നിരവധി സ്കീമുകൾ ഉണ്ട്.  പദ്ധതികളിൽ അധികവും ചെറിയ തുക നിക്ഷേപിച്ചു വലിയ തുക തിരിച്ചു കിട്ടുന്നവ ആണ് . പോസ്റ്റ് ഓഫീസ് സ്കീമുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് അതിന്റെ നിബന്ധനകൾ കൂടി നമ്മൾ മനസ്സിലാക്കിയിരിക്കണം. കേന്ദ്ര സർക്കാർ പദ്ധതികളുടെ പലിശ നിരക്ക് ഇടക്ക് ഉയർത്തുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ ഗുണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മിക്ക പദ്ധതികൾക്കും പലിശ നിരക്ക് കൂട്ടിയിരുന്നു. പല പദ്ധതികൾക്കും സ്ഥിരം നിക്ഷേപകങ്ങൾക്ക് കിട്ടുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ … Read more

റേഷൻ കാർഡിന് 1000 രൂപ വിതരണം

ലോക്കഡോൺ പശ്ചാത്തലത്തിൽ കേരള സർക്കാർ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും അതിൽ കൂടുതലും ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. അത് പോലെ മറ്റൊരു ആനുകൂല്യമാണ് ഇവിടെ വിവരിക്കുന്നത്. അർഹമായ റേഷൻ കാർഡുടമകൾക്ക് 1000 രൂപ വീതം സാമ്പത്തിക സഹായം നൽകാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മേയ് 14 മുതൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീടുകളിൽ എത്തി ഈ തുക നേരിട്ട് കൈമാറുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഉപജീവന മാർഗം നിലച്ച നിർധാരരായ സാധാരണ ആളുകൾക്ക് നിരവധി സഹായങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ … Read more

എപിഎൽ കാർഡുകൾക്കുള്ള സൗജന്യ കിറ്റുകൾ

കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റ് വിതരണത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുകയാണ്. ഒരുപാട് പേർക്ക് ഈ പദ്ധതി മൂലം ലോക്കഡോൺ കരണമുണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി. മുൻഗണന വിഭാഗങ്ങൾക്ക് കിട്ടിയ പോലെയുള്ള കിറ്റ് തന്നെയാണ് APL വിഭാഗക്കാർക്കും ലഭിക്കും. ഈ കിറ്റ് വാങ്ങാൻ ചില നിർദ്ദേശങ്ങളുണ്ട്, എല്ലാവര്ക്കും ഒരേ ദിവസം ആയിരിക്കില്ല വിതരണം നടക്കുന്നത്. APL സബ്‌സിഡി വിഭാഗക്കാർക്കും നോൺ സബ്‌സിഡി വിഭാഗക്കാർക്കും ഈ അവസരം ലഭ്യമാക്കാവുന്നതാണ്. മെയ് 8 മുതൽ APL സബ്സിഡി കാർഡ് … Read more

തൊഴിലാളികൾക്ക് ആയിരം രൂപ സഹായം

ക്ഷേമ നിധിയിൽ അംഗത്വമുള്ളവർക്ക് വിവിധങ്ങളായ ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. നിലവിൽ ലഭിക്കുന്ന ഈ അനുകൂല്യങ്ങൾക്ക് പുറമെ 1000 രൂപ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അസംഘടിത തൊഴിൽ മേഖല സാമൂഹിക സുരക്ഷ ക്ഷേമനിധിയിൽ അംഗത്വമുള്ളവർക്ക് അല്ലെങ്കിൽ അംശദായം അടയ്ക്കുന്നവരെ സംബന്ധിച്ചു നിലവിൽ ലഭിക്കുന്ന അനൂകൂല്യത്തിന് പുറമെ ആയിരം രൂപാ ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും. കുറച്ചു മുൻപ് വരെ വെള്ള പേപ്പറിൽ വിവരങ്ങൾ വെച്ച് സത്യവാങ്മൂലം ഉൾപ്പടെ രേഖകളും ചേർത്ത ഇമെയിൽ ആയി അയക്കുകയായിരുന്നു. ഇപ്പോൾ ഒടുവിലായി വെള്ളപ്പേപ്പറിൽ എഴുതേണ്ടതിന്റെ … Read more