ക്ഷേമ നിധിയിൽ അംഗത്വമുള്ളവർക്ക് വിവിധങ്ങളായ ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. നിലവിൽ ലഭിക്കുന്ന ഈ അനുകൂല്യങ്ങൾക്ക് പുറമെ 1000 രൂപ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അസംഘടിത തൊഴിൽ മേഖല സാമൂഹിക സുരക്ഷ ക്ഷേമനിധിയിൽ അംഗത്വമുള്ളവർക്ക് അല്ലെങ്കിൽ അംശദായം അടയ്ക്കുന്നവരെ സംബന്ധിച്ചു നിലവിൽ ലഭിക്കുന്ന അനൂകൂല്യത്തിന് പുറമെ ആയിരം രൂപാ ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും.
കുറച്ചു മുൻപ് വരെ വെള്ള പേപ്പറിൽ വിവരങ്ങൾ വെച്ച് സത്യവാങ്മൂലം ഉൾപ്പടെ രേഖകളും ചേർത്ത ഇമെയിൽ ആയി അയക്കുകയായിരുന്നു. ഇപ്പോൾ ഒടുവിലായി വെള്ളപ്പേപ്പറിൽ എഴുതേണ്ടതിന്റെ ഒരു പകർപ്പ് അക്ഷയ കേന്ദ്രങ്ങളോ ജനസേവന കേന്ദ്രങ്ങൾ വഴിയോ ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആവശ്യമുള്ള രേഖകൾ ഉൾപ്പടെ നിങ്ങളുടെ ജില്ലയുടെ ക്ഷേമനിധി ഓഫിസിലേക്ക് ഇമെയിൽ ആയി അയക്കുകയാണ് വേണ്ടത്. ഓരോ ജില്ലയുടെ ഇമെയിൽ ഐഡി താഴെ കൊടുത്തിട്ടുണ്ട്.
തിരുവനന്തപുരം ( agri.worker.tvm@gmail.com), കൊല്ലം (agri.worker.klm@gmail.com) , പത്തനംതിട്ട (agri.worker.pta@gmail.com), ഇടുക്കി (agri.worker.idk@gmail.com), കോട്ടയം (agriktm2018@gmail.com), ആലപ്പുഴ (agri.worker.alp@gmail.com), എറണാകുളം (agri.worker.ekm@gmail.com), തൃശൂർ (agri.worker.tcr@gmail.com), മലപ്പുറം (agri.worker.mlp@gmail.com), പാലക്കാട് (agri.worker.pkd@gmail.com), കോഴിക്കോട് (agri.worker.kkd@gmail.com), കണ്ണൂർ (agri.worker.knr@gmai.com), വയനാട് (agri.worker.wyd2@gmail.com), കാസറഗോഡ് (agri.workers.ksd@gmail.com).കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
