കർണാടക ഫോറെസ്റ് ഡിപ്പാർട്മെന്റ് ഫോറെസ്റ് ഗാർഡ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.339 ഒഴിവുകളിലേക്ക് 15.06.2020 മുൻപായി അപേക്ഷിക്കാം. ബംഗളുരു (45 ഒഴിവുകൾ), ബെല്ലാരി (15 ഒഴിവുകൾ), ബെലഗാവി (21 ഒഴിവുകൾ), ചിക്ക് മംഗളുരു(10 ഒഴിവുകൾ), ചാമരാജ്നഗർ(38 ഒഴിവുകൾ), ധാർവാദ്(13 ഒഴിവുകൾ), ഹസ്സൻ (20 ഒഴിവുകൾ), കാനറാ(84 ഒഴിവുകൾ), മംഗളുരു(17 ഒഴിവുകൾ), മൈസൂർ(20ഒഴിവുകൾ), ശിവമൊഗ്ഗ (56 ഒഴിവുകൾ) തുടങ്ങിയ സ്ഥലങ്ങളിൽ ആകും ജോലി ലഭിക്കുക. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
അപേക്ഷികന്റെ പ്രായ പരിധി 18 വയസ്സ് മുതൽ 32 വയസ്സ് വരെയാണ്. സർക്കാർ ഉത്തരവ് അനുസരിച്ചുള്ള ഇളവുകൾ ലഭിക്കുന്നതാണ്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം ജയിച്ചവർക്കാണ് അപേക്ഷിക്കാനുള് യോഗ്യത. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം ഫിസിക്കൽ യോഗ്യതയും ഉണ്ടായിരിക്കണം. 21,400 രൂപ മുതൽ 42,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി 15.06.2020 മുൻപായി അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫ്‌റോമാഷൻ ടെക്നോളജി, കോഴിക്കോട് വിവിധ തസ്തികകളിലേക് അപേക്ഷകൾ ക്ഷണിക്കുന്നു. സയന്റിസ്റ് ബി (288 ഒഴിവുകൾ ), സയന്റിഫിക്/ ടെക്‌നിക് അസിസ്റ്റന്റ് (207 ഒഴിവുകൾ) തസ്തികകളിലേക്ക് ജൂൺ 1, 2020 മുൻപായി അപേക്ഷിക്കാം. നോട്ടിഫിക്കേഷൻ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. 56,100 രൂപ മുതൽ 1,75000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
സയന്റിസ്റ് ബി അപേക്ഷിക്കാനുള്ള യോഗ്യത എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ ടെക്നോളജിയിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യം ആണ്. കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കാം. സയന്റിഫിക്/ ടെക്‌നിക് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത എം എസ് സി/ ബി ഇ / ബി ടെക്/ എം എസ് / എം സി എ ആൺ. അപ്ലൈ ചെയ്യാൻ ആദ്യം ഒഫീഷ്യൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക, ശേഷം അപ്ലിക്കേഷൻ ഡീറ്റെയിൽസ് കൊടുക്കുക, അത് കഴിഞ്ഞു അപ്ലിക്കേഷൻ ഫീ അടയ്ക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
