ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവുകൾ

തൃശ്ശൂര്‍ ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് നഴ്‌സു തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടുവും നഴ്‌സിംഗ് ഡിപ്ലോമയും പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.60 വയസ്സ് ആണ് പ്രായപരിധി . താൽപര്യമുളളവർക്കും യോഗ്യതയുള്ളവർക്കും മെയ് 9 വൈകീട്ട് മൂന്ന് മണിക്കകം അപേക്ഷ ബയോഡാറ്റ സഹിതം dmohtsr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ച് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ മെയ് 9 രാവിലെ 10 നും വൈകീട്ട് 4 നും ഇടയിൽ ബന്ധപ്പെടണം. ഫോൺ: 9446621901, 9496248772.നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ താല്‍ക്കാലിക നിയമനം ,അഭിമുഖം 9ന്. തൃശൂർ ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 തസ്തികയില്‍ 9 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മെയ് 9ന് രാവിലെ 10 മുതല്‍ നേരിട്ടുള്ള അഭിമുഖം നടത്തും. എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായ യോഗ്യത. നിശ്ചിത യോഗ്യതയുള്ള 40 ല്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

നാഷണൽ ഹെൽത് മിഷൻ ആരോഗ്യ കേരളം, ആലപ്പുഴ ഡ്രൈവർ തസ്തികയിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള പുരുഷന്മാർ മെയ് 04 2020 മുൻപായി അപേക്ഷകൾ മെയിൽ ചെയ്യുക. ഈ സമയത്തിന് ശേഷം ലഭിക്കുന്നതും പൂർണമായ വിവരങ്ങൾ ഇല്ലാത്ത അപേക്ഷകളും നിരസിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കും യോഗ്യത വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക.

നാഷണൽ ഹെൽത്ത് മിഷന്റെ കിഴിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്കാണ് വിളിക്കുന്നത്
( DPMSU-ALPY ADMIN/602/DPMSU-Alpy/2020 ) . ആലപ്പുഴയാണ് ലൊക്കേഷൻ. അപേക്ഷകന്റെ പ്രായപരിധി 2020 മെയ് 1 ന് 40 വയസ്സ് കവിയരുത്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏഴാം ക്ലാസ് പാസായിരിക്കണം. കൂടാതെ ഹെവി മോട്ടോർ ലൈസൻസ് ലഭിച്ചതിന് ശേഷ൦ ഹെവി ഡ്യൂട്ടി വെഹിക്കിളിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

താല്പര്യമുള്ളതും യോഗ്യതയുള്ള ഉദ്യോഗാർഥികളും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ എന്നിവ സഹിതം dpmalpy@gmail.com എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 04, 2020 വൈകുന്നേരം 6 മണി വരെ. കേരളാ സർക്കാർ കീഴിൽ ജോലി നോക്കുന്ന എല്ലാവര്ക്കും ഇതൊരു നല്ല അവസരം ആയിരിക്കും. നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക. നോട്ടിഫിക്കേഷൻ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply