സാധാരക്കാരുടെ ഇടയിലുള്ള ഒരു സംശയം ആണ് അവരുടെ APL കാർഡുകൾ മുൻഗണന വിഭാഗത്തിൽ പെട്ട BPL കാർഡിലേക്ക് മാറ്റാൻ സാധിക്കുമോ എന്നത്. നിലവിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആനുകൂല്യങ്ങൾക്കും, വിദ്യാഭ്യാസ – ആരോഗ്യ സഹായങ്ങൾക്കെല്ലാം മുൻഗണന വിഭാഗങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. കിട്ടിയ റേഷൻ കാർഡ് പുതുക്കി വിതരണം നടന്ന സമയത് അർഹതയില്ലാത്ത ഒരുപാട് പേർ മുൻഗണന വിഭാഗത്തിൽ കയറി കൂടിയിട്ടുണ്ടെന്നാണ് അറിയുന്നത്. കൂടാതെ അർഹമായ ആനുകൂല്യങ്ങൾ ലഭിക്കേണ്ടവർ APL കാർഡുകളിലേക്കും ആയി പോയിട്ടുണ്ട്.
ഇപ്പോൾ ഭക്ഷ്യ സുരക്ഷ നിയമം നിയമം നടപ്പിലാക്കാനായി അർഹമായ ആളുകളെ കണ്ടെത്താൻ പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പാലിറ്റി വഴി ഉദ്യോഗസ്ഥർ വീടുകളിൽ പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ചു വേർതിരിച്ചു മാർക്കിങ് നടത്തിട്ടിരുന്നു . ഇതിന് ശേഷം റേഷൻ കാർഡ് വഴി അപേക്ഷ ഫോം ലഭ്യമാക്കുകയും ചെയ്തു. കുറച്ചു പേരുടെ ഫോം പൂരിപ്പിച്ചത് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ആയിരുന്നു. മുൻഗണന വിഭാഗങ്ങളിലേക്ക് പരിഗണയ്ക്കപ്പെടാനായിട്ട് മറ്റുള്ളവരെ ആശ്രയിച്ചു കഴിയേണ്ടി വരുന്നവർ,അവശ നിലയിലുള്ളവർ, മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്നവർ പട്ടിക വർഗ വിഭാഗങ്ങൾ തുടങ്ങിയവരെ മുൻഗണന വിഭാഗത്തിൽ ഉൾപെടുത്തി.
ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, 4 ചക്ര വാഹനങ്ങൾ സ്വാന്തമായുള്ളവർ , സർക്കാർ- അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ സർവീസ് പെൻഷൻ കൈപ്പറ്റുന്നവർ, ആദായ നികുതി അടയ്ക്കുന്നവർ തുടങ്ങിയവർ മുൻഗണന വിഭാഗത്തിൽ അർഹരല്ലാതെ ആയി.അർഹതയില്ലാത്ത ആനുകൂല്യം കൈപ്പറ്റുന്ന ഒരുപാട് പേരെ സർക്കാർ കണ്ടെത്തി പുറത്താക്കിയിരുന്നു. BPL കാർഡ് അർഹതയുള്ളവർക്ക് ലഭിക്കാൻ വഴി 2കളുണ്ടായിരുന്നു.
ഒന്ന് റേഷൻ കട വഴി വിതരണം ചെയ്ത് അപ്ലിക്കേഷൻ ഫോം ,കൂടെ മുൻഗണന വിഭാഗങ്ങളിൽ അർഹത ഉണ്ട് എന്ന തെളിയിച്ചു സത്യവാങ്മൂലം റേഷൻ കടകൾ വഴി താലൂക് ഓഫിസിൽ സമർപ്പിചിരുന്നു. അല്ലാതെ പ്രത്യേക അദാലത്തിൽ പങ്കെടുത്തു അർഹമായ ആനുകൂല്യങ്ങൾ നേടിയവർ ഉണ്ട്. മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണന വിഭാഗത്തിൽ നിന്നും ആളുകൾ പുറത്താകുന്നതിന്റെ അടിസ്ഥാനത്തിൽ അർഹമായവരെ ചേർക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അനർഹരായവരെ കണ്ടെത്തി പുറത്താക്കുകയും അപേക്ഷിച്ചവരെ BPL കാർഡിലേക്ക് പരിഗണിക്കുകയൂം ചെയ്തു.
