കോവിഡ് 19 പശ്ചാത്തലത്തിലും അല്ലാതെ കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ നമ്മളിലേക്ക് എത്തുന്നത് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ്. അത് കൊണ്ട് തന്നെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങൾക്കും ബാങ്ക് അക്കൗണ്ട് നിർബന്ധമായി മാറിയിരിക്കുകയാണ്. ഇത് പോലെ ആനുകൂല്യങ്ങൾ ഒക്കെ വേഗം അകൗണ്ടുകളിൽ ക്രെഡിറ്റ് ആകാനാണ് പ്രധാനമന്ത്രി ജൻധൻ അക്കൗണ്ട് രൂപം കൊണ്ടത്. മിനിമം ബാലൻസ് മൈന്റൈൻ ചെയ്യാൻ ആവശ്യമില്ലാത്ത സീറോ ബാലൻസ് അക്കൗണ്ട് ആണിത്.
ഇതിനോടൊപ്പം തന്നെ ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും മുപ്പതിനായിരം രൂപയുടെ വ്യക്തിഗത ഇൻഷുറൻസും നൽകുന്ന ഒരേഒരു ബാങ്ക് അകൗണ്ട് ആണ് പ്രധാനമന്ത്രി ജൻ ധൻ അക്കൗണ്ട്. ഇതിനോടൊപ്പം ഡെബിറ്റ് കാർഡും ലഭ്യമാണ്. ജൻ ധൻ അക്കൗണ്ട് ഉള്ള വനിതകളുടെ അക്കൗണ്ടിലേക്ക് 1500 രൂപ വീതം മൂന്ന് ഗഡുക്കളായി ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അതിൽ ആദ്യത്തെ അക്കൗണ്ടുകളിൽ എത്തി, രണ്ടാമത്തേത് മെയ് 4 മുതൽ അക്കൗണ്ടുകളിലേക്ക് എത്തുന്നതാണ്.BPL കാർഡുള്ളവർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ പദ്ധതിയായ ഉജ്വല യോജനയിൽ അംഗങ്ങളായുള്ളവർക്ക് 3 മാസത്തേക്ക് ഗ്യാസ് വാങ്ങാനുള്ള പണം കൂടി അക്കൗണ്ടുകളിലേക്ക് എത്തി ചേരുന്നതാണ്.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ മൊബൈൽ നമ്പർ നിന്നും ബാങ്ക് ബാലൻസ് അറിയാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുക. ജൻധൻ അക്കൗണ്ടുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പുതുതായി ജൻധൻ അക്കൗണ്ട് തുടങ്ങാൻ ആഗ്രഹമുള്ളവർക്ക് ലോക്കഡോൺ കഴിഞ്ഞ ശേഷം ബാങ്ക് വഴി ചെയ്യാവുന്നതാണ്. ഡെബിറ്റ് കാർഡ് കയ്യിലുള്ളവർ ATM വഴി പണം എടുക്കാം. അല്ലാത്തവർക്ക് ബാങ്ക് വഴി പണം എടുക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ബാങ്ക് അക്കൗണ്ടിന്റെ അവസാന അക്കം 0 1 ഉള്ളവർക്ക് മെയ് നാലിനും, 1 2 അക്കങ്ങൾ ഉള്ളവർക്ക് മെയ് 5 നും ഇത് പോലെ മറ്റുള്ളവർക്കും ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കണ്ടു മനസ്സിലാക്കുക.
