ലോക്കഡോൺ പശ്ചാത്തലത്തിൽ കേരള സർക്കാർ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും അതിൽ കൂടുതലും ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. അത് പോലെ മറ്റൊരു ആനുകൂല്യമാണ് ഇവിടെ വിവരിക്കുന്നത്. അർഹമായ റേഷൻ കാർഡുടമകൾക്ക് 1000 രൂപ വീതം സാമ്പത്തിക സഹായം നൽകാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മേയ് 14 മുതൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീടുകളിൽ എത്തി ഈ തുക നേരിട്ട് കൈമാറുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഉപജീവന മാർഗം നിലച്ച നിർധാരരായ സാധാരണ ആളുകൾക്ക് നിരവധി സഹായങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ആനുകൂല്യങ്ങൾക്ക് ഒന്നും അർഹത ഇല്ലാതിരുന്നവർ BPL കാർഡ് ഉള്ളവരാണെങ്കിൽ അവർക്ക് 1000 രൂപ നൽകാൻ തീരുമാനം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ തുടർ നടപടികൾ വേഗത്തിൽ തീരുമാനമാക്കിയിരിക്കുകയാണ്. മെയ് മാസം 14 മുതൽ വിതരണം ആരംഭിക്കാനുള്ള നടപടികൾ ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. ഡാറ്റ ബാങ്കിൽ നിന്നും ഒക്കെ കൃത്യമായി അർഹരായവരുടെ ലിസ്റ്റ് ഇതിനോടകം തയാറാക്കി കഴിഞ്ഞു.
ഇതിന് അർഹത ഉണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയും, അതിന് തുടർന്ന് വായിക്കുക. BPL കാർഡ് ഉടമകൾക്കാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഏകദേശം 31 ലക്ഷത്തോളം BPL കാർഡ് ഉടമകൾ ഉണ്ട്. അവർക്ക് എല്ലാവര്ക്കും ഈ തുക ലഭിക്കില്ല. കാരണം നിലവിൽ ഇത് നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്ന 2 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ്. ഒന്ന് സാമൂഹിക സുരക്ഷ പെൻഷനുകൾ കൈപ്പറ്റുന്ന ആളുകൾ റേഷൻ കാർഡിൽ ഉണ്ടെങ്കിൽ അവർക്ക് ലഭിക്കില്ല. ഇനി കുറച്ചു മുൻപ് ക്ഷേമനിധി വഴി സഹായം ചെയ്തിരുന്നു, ഈ ആനുകൂല്യം ലഭിച്ചവരും അതിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവർക്കും ഈ തുക ലഭിക്കില്ല. 14.5 ലക്ഷം വരുന്ന കാർഡ് ഉടമകൾക്ക് ആകും ഇത് ലഭിക്കുക. തുക നേരിട്ട് കൈപ്പറ്റാനാകും സംവിധാനം.
