നമ്മുടെ രാജ്യം മുഴുവനും കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ വിവിധ ഇളവുകൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ല് അടയ്ക്കുന്നതിന് അടക്കം നിരവധി ഇളവുകൾ കെഎസ്ഇബി യും ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട് . ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെഎസ്ഇബി ജീവനക്കാരുടെ ആദ്യ വിഹിതമായി 20 കോടിയും, ആശുപത്രികൾക്ക് വെന്റിലേറ്ററുകൾ, പിപിഇ സ്യൂട്ടുകൾ, തീവ്ര പരിചരണ മരുന്നുകൾ എന്നിവ സജ്ജീകരിക്കാൻ 50 കോടി രൂപ കെഎസ്ഇബി മുൻപ് തന്നെ നൽകിയിരുന്നു. ഉപഭോക്താക്കൾക്ക് നൽകുന്ന മറ്റു ഇളവുകൾ അറിയാൻ തുടർന്ന് വായിക്കുക.
മെയ് 16 വരെ പിഴയില്ലാതെ വൈദ്യുതി ബില്‍ അടക്കാം. മുൻപ് മാര്‍ച്ച് 19 വരെയായിരുന്നു തീയതി. ഏത് രീതിയില്‍ ഓണ്‍ലൈന്‍ KSEB ബിൽ പെയ്മെന്‍റ് നടത്തിയാലും അധിക ചാര്‍ജ് ഈടാക്കുന്നതല്ല, ഈ ഇളവ് ഏപ്രിൽ 20 മുതൽ മൂന്ന് മാസത്തേക്ക് ലഭ്യമാണ്. കൂടാതെ ആദ്യമായി ആണ് നിങ്ങൾ ഓൺലൈനായി ബില് അടയ്ക്കുന്നതെങ്കിൽ അഞ്ച് ശതമാനം കാഷ് ബാക്ക് ആയി അടുത്തബില്ലില്‍ കുറവ് ചെയ്ത് തരുന്നതാണ് (ഇത് മെയ് 4 മുതൽ 16 വരെ ആണ് കിട്ടുന്നത്. മാത്രമല്ല ഈ സമയം വരെ ബില്‍തുകയിൽ സര്‍ചാര്‍ജ്ജോ പിഴയോ ഉണ്ടായിരിക്കുന്നതല്ല.
<< APL റേഷൻ കാർഡുകൾ BPL ആകാൻ ചെയ്യേണ്ടത് >>. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കറണ്ട് ബില്‍ ശരാശരി ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് വന്നിട്ടുള്ളതെങ്കിൽ ഗാര്‍ഹികേതര എല്‍ ടി ഉപഭോക്താക്കള്‍ ഇത്തവണ ബില്‍ തുകയുടെ70 % മാത്രം അടച്ചാൽ മതിയാകും. ഈ സേവനം നീട്ടിക്കൊടുത്തിരിക്കുന്ന കാലാവധിക്കുള്ളില്‍ അടച്ചാല്‍ ലഭിക്കുന്നതാണ്. വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എല്‍ടി/എച്ച്ടി/ഇഎച്ച്ടി വൈദ്യുതി കണക്ഷനുകളുടെ ഫിക്സഡ് ചാര്‍ജ് ആറുമാസത്തേക്ക് മാറ്റിവച്ചു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ചാർജ് ആണ് മാറ്റിയത്. കൂടാതെ സര്‍ച്ചാര്‍ജ് 18ല്‍ നിന്ന് 12 ശതമാനമാക്കി മാറ്റിയിട്ടുണ്ട് . പോസ്റ്റ് വാടക അടയ്ക്കുന്നതിന് 2020 ജൂണ്‍ 30 വരെ മൂന്നു മാസത്തെ സാവകാശം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
