ഒരുപാട് വലിയ മുതൽ മുടക്കില്ലാതെ ചെയ്യാൻ പറ്റുന്ന ബിസിനസ്സുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ. പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കാണ് തുടക്കത്തില്‍ നമ്മള്‍ പണം ചിലവാക്കേണ്ടി വരുന്നത്. ബിസിനസ് തുടങ്ങാന്‍ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങാനുള്ള ചിലവാണ് ഒന്നാമത്തേത്. മറ്റൊന്ന് മാര്‍ക്കറ്റിങ്ങിനു വേണ്ടി വരുന്ന ചിലവാണ്. പ്രധാനമായും ഈ രണ്ടു ചിലവുകളാണ്, പക്ഷെ ഇത് കൂടാതെ ചെറിയ ചിലവുകള്‍ ഒരുപാടുണ്ട്. ബുദ്ധിമുട്ട് കൂടുതലായതും ചിലവേറിയതുമായ ഒരു കാര്യം നമ്മൾ നിർമിക്കുന്ന പ്രൊഡക്ടിന്റെ മാർക്കറ്റിങ് ആണ്. അത് കൊണ്ട് തന്നെ ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിൽ ചെയ്യാൻ സാധിക്കുന്ന 3 ബിസിനസ്സുകൾ പരിചയപ്പെടാം.
ഒന്നാമത്തെ ബിസിനസ് ഉപയോഗിച്ച സാധനങ്ങൾ ബന്ധപ്പെട്ടാണ്. ഫർണിച്ചർ, വീട്ടുപകരണങ്ങൾ തുടങ്ങിയ സാധനങ്ങൾ മിക്ക ആളുകളും മോഡൽ മാറുമ്പോൾ തന്നെ അല്ലെങ്കിൽ ചെറുതായി പെയിന്റ് പോകുമ്പോൾ തന്നെ ഒഴിവാക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള സാധനങ്ങൾ ചെറുതായി ഒന്ന് മിനുക്കിയാൽ പുതിയത് പോലെ ആക്കാൻ കഴിയും. ഒരു പ്രൊഫഷണൽ രീതിയിൽ വീടുകളിൽ നിന്നും ഇത്തരത്തിലുള്ള സാധനങ്ങൾ വാങ്ങി ഓൺലൈനായി സ്റ്റോർ തുടങ്ങിയോ അല്ലാതെയോ ബിസിനസ് തുടങ്ങാനാകും. ഇപ്പോൾ ഇത് ഓർഗനൈസ് ആയി ചെയ്യുന്ന ആളുകൾ വളരെ കുറവാണ്.ഓൺലൈനായി മാർക്കറ്റിങ് നടത്താൻ ഒരുപാട് സാധ്യത ഉണ്ട്, കൂടാതെ ഡിജിറ്റൽ മാർക്കറ്റിംഗും ചെയ്യാം.
രണ്ടാമത്തെ ബിസിനസ് സ്നാക്സ് ബിസിനസ്സ് ആണ്. ആഹാരം സാധനം ആയത് കൊണ്ട് തന്നെ ഫ്രഷ് ആയതും രുചിയുള്ളതും ആയാൽ വളരെ വിജയ സാധ്യത കൂടിയ ബിസിനസ്സ് ആണിത്.നല്ല പാക്കിങ് ആയി ബ്രാൻഡ് ആക്കി ഒരു ചെറിയ ഏരിയയിൽ തുടങ്ങാൻ സാധിക്കും. മൂന്നാമത്തെ സാധ്യത ഹൈടെക് ആയി തുടങ്ങാനാകുന്ന കൃഷി ആണ്.നമ്മുടെ നാടുകൾ ഒരുപാട് ഭൂമി വെറുതെ കിടക്കുന്നുണ്ട്. ഈ സ്ഥലം ഉപയോഗിച്ച് ഓർഗാനിക് ആയി ഹൈ ടെക്ക് കൃഷി തുടങ്ങിയാൽ ഇതിന് ആവശ്യക്കാരും ഒരുപാട് കൂടുതലാണ്. ഇതിന് ആവശ്യമായി വിത്തുകൾ ഒക്കെ കൃഷി ഭവനിൽ നിന്നും ഒരു പരിധി വരെ സൗജന്യമായി ലഭിക്കുന്നതാണ്. ഈ മൂന്ന് ബിസിനസ്സും നിങ്ങൾക്ക് പ്രാക്ടിക്കലി തുടങ്ങാൻ കഴിയുന്ന ബിസിനസ് ആണ്. കൂടുതൽ നന്നായി മനസ്സിലാക്കാൻ വീഡിയോ കാണുക.
