ഈസ്റ്റ് കോസ്റ്റ് റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. 3 തസ്തികകളിലായി (Nursing Superintendent, Pharmacist, Dresser/OTA/Hospital Attendant) 561ഒഴിവുകളുണ്ട്. താല്പര്യമുള്ളവർക്ക് മെയിൽ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 22 ആണ്. തസ്തികകളുടെ യോഗ്യത, ശമ്പളം വിവരങ്ങൾ, അപേക്ഷിക്കേണ്ട രീതി, പ്രായപരിധി, ഒഫീഷ്യൽ വെബ്സൈറ്റ് ലിങ്ക്, നോട്ടിഫിക്കേഷൻ ലിങ്ക്, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
Nursing Superintendent തസ്തികയിൽ 255 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള യോഗ്യത രേജിസ്റെർഡ് നേഴ്സ് സെർട്ടിഫിക്കറ്റും 3 വർഷം നെഴ്സിങ് ഡിഗ്രിയുമാണ്. 20- 38 വയസ്സ് വരെയാണ് പ്രായപരിധി. Pharmacist തസ്തികയിൽ 51 ഒഴിവുകളുണ്ട്. അപേക്ഷിക്കുന്നവരുടെ യോഗ്യത +2 സയൻസ് കൂടാതെ ഫാർമസിയിൽ ഡിപ്ലോമ പാസ് ആയിരിക്കണം. 20 മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. Dresser/OTA/Hospital Attendant തസ്തികയിൽ ഒഴിവുകളുണ്ട്. SSLC പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.18- 33 വയസ്സാണ് പ്രായപരിധി .
അപേക്ഷിക്കേണ്ട രീതി- യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപ്ലിക്കേഷൻ ഇമെയിൽ ( srdmohkur@ gmail.com ) വഴി സമർപ്പിക്കുക. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ കോപ്പി അയക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) വായിച്ചു മനസ്സിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 22. റെയിൽവെയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് എത്തിക്കുക
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
