50,000 രൂപയിൽ താഴെ തുടങ്ങാൻ കഴിയുന്ന 3 ബിസിനസ്സുകളാണ് ഇവിടെ വിവരിക്കാൻ പോകുന്നത്. ഈ ഒരു ചെറിയ തുക ഇൻവെസ്റ്റ് ചെയ്ത് ബിസിനസ് തുടങ്ങാനും റൺ ചെയ്യാനും സാധിക്കും, പക്ഷെ കൂടുതൽ മാർക്കറ്റിങ് നടക്കണമെങ്കിൽ കുറച്ചു കൂടി ഇൻവെസ്റ്റ് ചെയ്താൽ മതിയാകും. ഒന്നാമത്തെ ബിസിനസ് ഐഡിയ വേസ്റ്റ് ആയ പേപ്പർ, ബോട്ടിൽ കൊണ്ട് ചെയ്യുന്ന ആര്ട്ട് ആണ്. ഒരുപാട് വീട്ടമ്മമാർ ഓക്കെ ചെയ്യുന്നെങ്കിലും അവർക്ക് ഇത് സാലെ ചെയ്യാൻ കഴിയുന്നത്. അതിന് വേണ്ടി നിങ്ങളുടേതായ ഒരു ബ്രാൻഡ് ഉണ്ടാക്കി എടുക്കുക. അത് പ്രൊമോട്ട് ചെയ്യാൻ ഒരു ചാനൽ ഉണ്ടാക്കുക. ഓൺലൈനായി, അടുത്ത് അറിയുന്നവർക്ക് ഒക്കെ ഇത് വിൽക്കാൻ സാധിക്കും.
അടുത്ത ബിസിനസ് ആശയം ഓർഗാനിക് ഫെർട്ടിലൈസേഴ്‌സ് ഉണ്ടാക്കി വിൽക്കുക എന്നതാണ്. ഒരുപാ ആളുകൾ ഓർഗാനിക് രീതിയിൽ വീടുകളിൽ കൃഷി തുടങ്ങി കഴിഞ്ഞു. ഈ അവസരത്തിൽ കെമിക്കൽ ഫെർട്ടിൽസേർസ് ന്റെ ഉപയോഗം കുറയുകയും ഓർഗാനിക് ഫെർട്ടിലൈസേഴ്‌സ് ന്റെ ആവശ്യകത കൂടുകയും ചെയ്യുന്നുണ്ട്. വീട്ടിൽ തന്നെ ലഭ്യമാകുന്ന കരിയില, ചാണകം തുടങ്ങിയ സാധനം കൊണ്ട് ഇത് ഉണ്ടാക്കി ഒരു ബ്രാൻഡ് ആക്കി വില്പന ചെയ്യാവുന്നതാണ്.
ഇനി നിങ്ങൾ ഒരു കോച്ച് റെസ്റ്റോറന്റ് തുടങ്ങാവുന്നതാണ്. സംരംഭത്തിന്റെ ഉപഭാഗങ്ങളിൽ ഒരുപാട് ചിലവൊന്നും ആക്കാതെ ഏതെങ്കിലും ഒരു സാധനം കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കി വിൽക്കാവുന്നതാണ്. ഉദാഹരണത്തിന് മുട്ട, ബീഫ് തുടങ്ങി ഏതെങ്കിലും ഒരു സാധനം കൊണ്ട് വ്യത്യസ്തമായ വിഭവങ്ങൾ ആവശ്യക്കാർക്ക് പാർസൽ ചെയ്ത് വിൽക്കാം. ഇതും ചെറിയ രീതിയിൽ തുടങ്ങാൻ കഴിയുന്ന ഒന്നാണ്. വിജയിച്ചാൽ വലിയ സംരംഭമാക്കി മാറ്റാവുന്നതാണ്.
