പോസ്റ്റ് ഓഫീസിൽ പ്രതിമാസ വരുമാനം

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി, അറിയേണ്ടതെല്ലാം. ഓരോ മാസവും 2500 രൂപ വരെ ലഭിക്കുന്ന പോസ്റ്റ് ഓഫീസിൽ പദ്ധതിയാണിത്. ഓരോ മാസവും ലഭിക്കുന്ന തുക പെൻഷൻ അല്ല, മറിച്ച് ഇന്ട്രെസ്റ് ആണ്. സർക്കാർ പദ്ധതി ആയത് കൊണ്ട് തന്നെ വിശ്വസിച്ച് ആർക്കും ചേരാൻ കഴിയുന്ന ഒന്നാണ്. പോസ്റ്റ് ഓഫീസിൽ മന്ത്‌ലി ഇൻകം സ്കീമിനെ പാട്ടി കൂടുതലറിയാൻ തുടർന്ന് വായിക്കുക.

ഈ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴി POMIS അക്കൗണ്ട് തുടങ്ങുക. ഈ അക്കൗണ്ടിലേക്ക് പരമാവധി നിക്ഷേപിക്കാൻ കഴിയുന്ന തുക 4.5 ലക്ഷം രൂപയാണ്. 5 വർഷമാണ് നിക്ഷേപ കാലാവധി. ഒരാൾക്കോ ഒന്നിൽ കൂടുതൽ പേർക്കോ ജോയിന്റ് ആയി തുടങ്ങാൻ കഴിയ്ക്കുന്ന സ്‌കീം 10 വയസ്സിന് മുകളിൽ ഉള്ളവർക്ക് മുതൽ യോഗ്യത ഉണ്ട്.

ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ പരമാവധി നിക്ഷേപിക്കാൻ കഴിയുന്ന തുക 9 ലക്ഷം രൂപയാണ്. ഇന്ത്യയിൽ സ്ഥിര താമസം ഉള്ളവർക്കാണ് അർഹത. 6.6 % പലിശ നിരക്കിലാണ് ലഭിക്കുക. 4.5 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ പ്രതിമാസം 2475 രൂപ വീതം ലഭിക്കും. 5 വര്ഷം കഴിഞ്ഞാൽ മുഴുവൻ തുകയും പിൻവലിക്കാം. 1 വര്ഷം കഴിഞ്ഞു പിൻവലിക്കുകയാണെങ്കിൽ മൊത്തം തുകയുടെ 3% കുറയും.3 വർഷം കഴിഞ്ഞാൽ പിൻവലിക്കുന്നതെങ്കിൽ മൊത്തം തുകയും 1% കുറച്ചേ ലഭിക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

Leave a Reply