ലോക്കോഡൗൺ തുടങ്ങിയത് മുതൽ അധികം ആളുകളും വീട്ടിലിരുപ്പാണ്. അത് കൊണ്ട് തന്നെ വീട്ടിലിരുന്ന് തുടങ്ങാൻ പറ്റിയ ബിസിനസുകളെ പറ്റിയുള്ള അന്വേഷണത്തിലാകും അധികം പേരും. വീട്ടിലിരുന്ന് തുടങ്ങാനും പ്രാക്ടിക്കൽ ആയി മാർക്കറ്റ് കണ്ടെത്താൻ കഴിയുന്നതുമായ 3 ബിസിനസ് ആശയങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇതിൽ ഒന്നാമത്തെ ബിസിനസ് പൊതിച്ചോർ ആണ്. സാധാരണയായി ഒരുപാട് ആളുകൾ ഇത് തുടങ്ങിയിട്ടുണ്ടെങ്കിൽ ഇത് എങ്ങനെ സാധാരണയിൽ നിന്നും വ്യത്യസ്തമായി ചെയ്യാം എന്ന് നോക്കാം.
നിലവിൽ കണ്ടു വരുന്നത് പൊതി ചോറുകൾ ഓഫീസുകൾ, അത് പോലെ ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പൊതിച്ചോർ വില്കുന്നതാണ് കണ്ടു വരുന്നത്. എന്നാൽ ഒരുപാട് പേർ ഇത് ഇപ്പോൾ ഉപേക്ഷിച്ചു. ഇതിൽ നിന്നും വ്യത്യസ്തമായി പൊതിച്ചോറുകൾ നന്നായി പാക്ക് ചെയ്ത് റെസ്റ്റോറന്റുകളിൽ കൊടുക്കാവുന്നതാണ്. ഈ കൊറോണ കാലത്ത് കസ്റ്റമേഴ്‌സ് ഉറപ്പില്ലാത്തത് കൊണ്ട് തന്നെ ഹോട്ടലുകളിൽ ഊണ് ഉണ്ടാക്കുന്ന പതിവ് മാറി ഇത് പോലെ വീട്ടിൽ നിന്നുള്ള പൊതി ചോറുകൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.
രണ്ടാത്തെ ബിസിനസ് ആശയം സ്ക്രബ്ബറുകൾ ആണ്. പത്രം കഴുകാൻ തന്നെ നിരവധി മോഡലുകളിൽ ഉള്ള സ്‌ക്രബറുകൾ മാർക്കറ്റിൽ ലഭ്യമാണ്, കൂടാതെ കുളിക്കാനും ഉപയോഗിക്കുന്ന സ്‌ക്രബറുകൾ ഉണ്ട്. ഇതിന്റെ നിറമാനം വളരെ എളുപ്പമാണെന്ന് മാത്രമല്ല വളരെ ചെറിയ മുതൽ മുടക്കിൽ തുടങ്ങാൻ കഴിയുന്ന ഒന്ന് കൂടിയാണിത്. സ്‌ക്രബ് പാഡ് ഷീറ്റുകളായി ലഭിയ്ക്കും, അത് എം,മുറിച്ചു വിൽക്കാൻ സാധിക്കും. ഇത് പോലെയുള്ള സാധനങ്ങൾക്ക് ബ്രാൻഡ് ഒരു പ്രശ്നമല്ലാത്തത് കൊണ്ട് തന്നെ മാർക്കറ്റ് പിടിക്കാൻ എളുപ്പമാകും.
