പഞ്ചായത്തിൽ നിന്നും പോത്തിൻകുട്ടികൾ

പഞ്ചായത്തിൽ നിന്നും പോത്തിൻകുട്ടികളെ കിട്ടുന്ന ഒരു സ്കീമിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ പദ്ധതി പ്രകാരം 8600 രൂപയ്ക്കാണ് പോത്തിൻ കുട്ടിയെ നമ്മുക്ക് കിട്ടുന്നത്. പഞ്ചായത്തിൽ വെച്ച് നടപ്പിലാക്കുന്ന എല്ലാ മേഖലയിലേക്കും ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഗ്രാമസഭകളിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പല പഞ്ചായത്തുകളിലും ഈ പദ്ധതി ഉണ്ട്. പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് ആണ് ഈ പദ്ധതി നടത്തി വരുന്നത്.

ഗ്രാമസഭയിൽ ഈ വിഷയം പാസ്സാക്കിയത് മരോഗ ഡോക്ടറുമായി ബന്ധപ്പെട്ടാകും ഈ പദ്ധതി നടത്തുന്നത്. പോത്തിന് ആവശ്യമായ തുകയുടെ പകുതി പൈസ നമ്മൾ തന്നെ മുടക്കണം. കൂടുതൽ പഞ്ചായത്തുകളിലും 16000 രൂപയുടെ പോത്തിന് കുട്ടികളെയാണ്, അതിൽ 8000 രൂപ സർക്കാർ കൊടുക്കും. ബാക്കി വരുന്ന 8000 രൂപയാണ് നമ്മൾ അടയ്‌ക്കേണ്ടി വരുന്നത്.

കൂടാതെ ഒരു 600 രൂപയുടെ ഇൻഷുറൻസ് പ്രീമിയം കൂടി ഒരു വർഷത്തേക്ക് പോത്തിൻകുട്ടിക്ക് എടുക്കുക. ഗ്രാമസഭകളിൽ ചർച്ചയ്ക്ക് വെച്ച ശേഷം അത് പാസ്സാക്കിയാൽ സ്‌കീം പ്രബില്യത്തിൽ വരുന്നതാണ്.കോവിഡ് പശ്ചാത്തലത്തിൽ ഗ്രാമസഭകൾ ഇല്ലാത്തത് കൊണ്ട് തന്നെ നിങ്ങളുടെ വാർഡ് മെമ്പറുമായി ബന്ധപ്പെടുക. ശേഷം പകുതി പൈസ കൊടുത്ത് ബുക്ക് ചെയ്യുക.

Leave a Reply