പുതിയ മുതൽമുടക്കിൽ തുടങ്ങി നല്ല ലാഭം കിട്ടുന്ന ഒരു സംരംഭം പരിചയപെടാം. നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന ചോക്ലേറ്റ് 12.8 ഗ്രാം വരുന്നതിന് 10 രൂപയാണ്. ഇത്രയും വില കൊടുത്താണ് നമ്മൾ വാങ്ങുന്ന ചോക്ലേറ്റ് ബിസിനസ് എങ്ങനെ നല്ല ലാഭകരം ആക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ കുറഞ്ഞ മുതൽ മുടക്കും കൂടാതെ വിദ്യാർഥികൾക്കും വീട്ടമ്മമാർക്ക് വരെ തുടങ്ങാം എന്നും ഇതിന്റെ മാർക്കറ്റിങ് ഓൺലൈനായി തന്നെ പിടിച്ചടക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത.
കല്യാണം, ബെർത്തഡേ തുടങ്ങിയ ചടങ്ങുകളിൽ കൂടുതൽ ആവശ്യം വരുന്ന ഒന്നാണ് ചോക്ലേറ്റ്. നമ്മുടെ വീട്ടിലെ കറണ്ടിൽ തന്നെ വീട്ടിലെ അമ്മമാർക്ക് ഉൾപ്പടെ ചോക്ലേറ്റ് നിർമിക്കാൻ കഴിയുന്ന ഒരു മെഷീൻ പരിചയപ്പെടാം. മാർക്കറ്റിൽ കിട്ടുന്ന ബ്രാൻഡ് ചോക്ലേറ്റ് നെ വെല്ലുന്ന രീതിയിൽ നിങ്ങൾക്ക് നല്ല ചൊൽക്കറെ ഉണ്ടാക്കി വിൽക്കാൻ സാധിക്കും. വീട്ടിൽ നിർമിക്കുന്ന ചോക്ലേറ്റ് വാങ്ങാൻ ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ട്.
നല്ല ആകർഷകമായ പാക്കറ്റിൽ പാക്ക് ചെയ്ത് വിൽക്കാൻ സാധിക്കാൻ വൃത്തിയുള്ളതും ടേസ്റ്റ് ഉള്ളതുമായ ചോക്ലേറ്റ് ആണെങ്കിൽ തീർച്ചയായും ആവശ്യക്കാർ കൂടുക തന്നെ ചെയ്യും. ഓൺലൈൻ നിന്ന് ഏകദേശം 6500 രൂപയോളം വിലയാണ് ഇതിന് വരുന്നത്. 3 പ്ലോട്ട് ഉള്ളതിന് ഏകദേശം 9,000 രൂപ. ശേഷം ചോക്ലേറ്റ് കോമ്പൗണ്ട് വാങ്ങേണ്ടത്, ഇത് ഏകദേശം 160 രൂപയോളം വിലയാകും. ഇഷ്ടമുള്ള മോൾഡ് 169 രൂപ മുതൽ ലഭ്യമാണ്.
